കാഞ്ഞിരപ്പള്ളിയിൽ നിന്നും ചക്ക കയറ്റിക്കൊണ്ടുപോയ ലോറി 500 അടി താഴ്ചയിലേക്കു മറിഞ്ഞു ഡ്രൈവർ മരിച്ചു

കാഞ്ഞിരപ്പള്ളിയിൽ നിന്നും ചക്ക കയറ്റിക്കൊണ്ടുപോയ ലോറി 500 അടി താഴ്ചയിലേക്കു  മറിഞ്ഞു ഡ്രൈവർ മരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ നിന്നും ചക്ക കയറ്റി രാജസ്ഥാനിലേക്ക് പോയ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു കേരള- തമിഴ്നാട് അതിർത്തിയിൽ കുമളി ഇറച്ചി പാലത്തിനു സമീപം ലോറി കൊക്കയിലേക്ക് മറിയുകയായിരുന്നു.
ലോറിയുടെ ഡ്രൈവർരാജസ്ഥാൻ സ്വദേശി അലിം (30) ആണ് മരിച്ചത്. 500 അടി താഴ്ചയിലേക്കാണ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞത്.

ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ അലിമിനെ രക്ഷാപ്രവർത്തനം നടത്തിയവർ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. ലോറിയിൽ മറ്റു രണ്ടുപേരും കൂടി ഉണ്ടായിരുന്നുവെന്നു മരണത്തിന് മുമ്പ് അലിം പറഞ്ഞതനുസരിച്ചു അവർക്കുവേണ്ടിയുള്ള തിരച്ചിൽ നടത്തുന്നു.