കൊടികുത്തിയിൽ ലോറി അപകടത്തിൽ പെട്ടു

കൊടികുത്തിയിൽ ലോറി അപകടത്തിൽ പെട്ടു

കുട്ടിക്കാനത് നിന്നും കരുനാഗപ്പള്ളിയിലേക്ക് പാറപ്പൊടിയുമായി പോയ ടോറസ് ലോറി ദേശീയ പാതയിൽ കൊടികുത്തി വളവിൽ വച്ച് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് .

ഇന്ന് വെളുപ്പിനെ അഞ്ചു മണിയോടെയായിരുന്നു സംഭവം . കൊടികുത്തിയിൽ മറ്റൊരു വാഹനത്തെ മറികടന്നു വരുമ്പോൾ, എതിരെ വന്ന അയപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിക്കാതെ ഇരിക്കുവാൻ വേണ്ടി വെട്ടിച്ചപ്പോൾ ആണ് അപകടത്തിൽ പെട്ടത് . ലോറി സമീപത്തുള്ള റബർ തോട്ടതിലെക്കാണ് മറിഞ്ഞത്. ലോറി ഓടിച്ചിരുന്ന ഡ്രൈവർ കരുനാഗപ്പള്ളി അശോക ഭവനിൽ അശോകാൻ (51) ന് കൈക്ക് പരിക്കേറ്റു .

ഇയാളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ലോറിയിൽ ഉണ്ടായിരുന്ന പാറപ്പൊടി മറിഞ്ഞ തോട്ടത്തിൽ ആകെമാനം ചിതറി കിടക്കുന്നു .