സൈഡ് കൊടുത്തപ്പോൾ റോഡിന്റെ തിട്ട ഇടിഞ്ഞ് ലോറി മറിഞ്ഞു.

സൈഡ് കൊടുത്തപ്പോൾ റോഡിന്റെ തിട്ട ഇടിഞ്ഞ് ലോറി മറിഞ്ഞു.


എരുമേലി : കരിങ്കൽ ലോഡുമായി വന്ന ടോറസ് ലോറി എതിരെ വന്ന വാഹനത്തിന് കടന്നുപോകാൻ റോഡിന്റെ വശം ചേർത്തപ്പോൾ തിട്ട ഇടിഞ്ഞ് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.

ബുധനാഴ്ച ഉച്ചയോടെ എരുമേലി – വെച്ചൂച്ചിറ റോഡിൽ കനകപ്പലത്തിനടുത്ത് വനപാതയിലെ വളവിലാണ് അപകടം. വെച്ചൂച്ചിറയിൽ നിന്നും എരുമേലിയിലേക്ക് ലോഡുമായി വന്ന ലോറിയാണ് മറിഞ്ഞത്.