ബ്രേക്ക് പോയ കണ്ടെയ്നർ ലോറി ബസ്സിൽ ഇടിച്ചു; വൻദുരന്തം ഒഴിവായി.

ബ്രേക്ക് പോയ കണ്ടെയ്നർ ലോറി ബസ്സിൽ ഇടിച്ചു; വൻദുരന്തം ഒഴിവായി.

എലിക്കുളം : കപ്പാട് – കുരുവിക്കൂട് റോഡില്‍, ബ്രേക്ക് പോയ കണ്ടെയ്നർ ലോറി മെയിൻ റോഡിൽ കൂടി പോയ ബസ്സിലേക്ക് ഇടിച്ചു കയറി. അതേ സമയത്തു ബസ്സിന്റെ മറുവശത്തു കൂടി മറ്റൊരു കണ്ടെയ്നർ ലോറി വന്നതിനാൽ, ഇടിയുടെ ശക്തിയിൽ ചരിഞ്ഞുപോയ ബസ്സ് മറിയാതെ രണ്ടു ലോറികളുടെയും ഇടയിൽ തട്ടി നിന്നു. അതിനാൽ വൻദുരന്തം ഒഴിവായി. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു .

ബ്രേക്ക് പോയ കണ്ടെയ്നർ ലോറി സാവധാനത്തിൽ ഉരുണ്ടു വന്നാണ് ബസ്സിൽ ഇടിച്ചത്. അതും അപകടത്തിന്റെ തീവ്രത കുറച്ചു. എലിക്കുളം കുരുവിക്കൂടിനു സമീപത്തുള്ള ടൈൽസ് കമ്പനിയുടെ ഗോഡൗണിൽ നിന്നും ടൈൽസുമായി ഇറങ്ങിവന്ന കണ്ടെയ്‌നർ ലോറിയാണ് അപകടം ഉണ്ടാക്കിയത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും പാലായ്‌ക്കു പോയ റോസ് എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽ പെട്ടത്.

പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.