കാഞ്ഞിരപ്പള്ളിയിൽ ടോറസ് ലോറിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു

കാഞ്ഞിരപ്പള്ളിയിൽ ടോറസ് ലോറിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുരിശുങ്കൽ കവലയുടെ അടുത്തുവച്ചു കരിങ്കല്ലുമായി വന്ന ടോറസ് ലോറിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു. കാഞ്ഞിരപ്പള്ളി ദേശീയ പാതയുടെ അടുത്ത് പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിൽ നിന്നും കരിങ്കല്ല് കയറ്റി ഇറങ്ങി വന്ന ലോറി , ദേശീയ പാതയിലൂടെ വന്ന ബസ്സിൽ ഇടിക്കുകയാരുന്നു. ഇടിയുടെ ശക്തിയിൽ ബസ്സിന്റെ മുൻഭാഗം തകർന്നു.

എറണാകുളത്ത് നിന്നും തേക്കടിയ്ക്ക് യാത്ര തിരിച്ച ഗുജറാത്തിൽ നിന്നുള്ള അൻപതോളം വിനോദ സഞ്ചാരികൾ അടങ്ങിയ സംഘമാണ് ബസ്സിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.