ച​ര​ക്കുവാ​ഹ​ന​ങ്ങ​ളി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: ഗ​താ​ഗ​ത വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി

ച​ര​ക്കുവാ​ഹ​ന​ങ്ങ​ളി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: ഗ​താ​ഗ​ത വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി

എരുമേലി : ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ച​ര​ക്കുവാ​ഹ​ന​ങ്ങ​ളി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് അ​യ്യ​പ്പ​ഭ​ക്ത​ർ എ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു.

ജി​ല്ലാ ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഇ​ത്ത​ര​ത്തി​ൽ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ളി​ലെ തീ​ർ​ഥാ​ട​ക​രെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ അ​ധി​കൃ​ത​ർ ക​യ​റ്റി അ​യ​ച്ചു.

നി​ല​വി​ൽ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​യ്യ​പ്പ ഭ​ക്ത​രു​ടെ സു​ര​ക്ഷ ല​ക്ഷ്യ​മാ​ക്കി​യാ​ണ് പ​രി​ശോ​ധ​ന​യെ​ന്നും പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ എം​വി​ഐ ഷാ​ന​വാ​സ് പ​റ​ഞ്ഞു. ച​ര​ക്കുലോ​റി​ക​ളി​ൽ മ​ണ​ൽ വി​രി​ച്ച ശേ​ഷം അ​തി​ന് മു​ക​ളി​ൽ ക​ച്ചി നി​ര​ത്തി അ​തി​നു മു​ക​ളി​ലി​രു​ന്നാ​ണ് തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.