കാഞ്ഞിരപ്പള്ളിയിൽ ലോട്ടറി തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം ; ഐ.എൻ.റ്റി.യു.സി

കാഞ്ഞിരപ്പള്ളിയിൽ ലോട്ടറി തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം ; ഐ.എൻ.റ്റി.യു.സി


കാഞ്ഞരപ്പളളി : ലോക്ക് ഡൗൺ കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടിൽ ജീവിതം മുൻപോട്ടു കൊണ്ടുപോകുവാൻ നിർവാഹമില്ലാതെ ആത്മഹത്യ ചെയ്ത ലോട്ടറി തൊഴിലാളി മുഹമ്മദ് ഷാജിയുടെയുടെ കുടുബത്തിനെ ആശ്വസിപ്പിച്ച് ആന്റോ ആന്റണി MP, കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.റ്റി.യു.സി) സംസ്ഥാന പ്രസിഡന്റ് ശ്രീ.തോമസ് കല്ലാടൻ തുടങ്ങിയവർ വസതിയിലെത്തി കുടുബത്തിന്റെ ദുഃഖത്തിൽ പങ്കാളികളായി. ലോട്ടറിയുടെ വില സർക്കാർ കുത്തനെ കൂട്ടിയതുമൂലം, ജനങ്ങൾ ലോട്ടറി വാങ്ങുവാൻ മടിച്ചതോടെ, ലോട്ടറി വിൽക്കുവാൻ സാധിക്കാതെ വൻ സാമ്പത്തിക ബുദ്ധിമുട്ടിൽ അകപ്പെട്ട ഷാജി, സ്വന്തം കുടുംബത്തെ സംരക്ഷിക്കുവാൻ സാധിക്കാത്തതിന്റെ ദുഖത്തിലാണ് ആത്മഹത്യ ചെയ്തത്.

മരണപ്പെട്ട മുഹമ്മദ് ഷാജിയുടെ മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുക, ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുക എന്നീ ആവിശ്യങ്ങൾ അടിയന്തിരമായി സർക്കാർ നിറവേറ്റണമെന്ന്‌ ഇവർ ആവശ്യപ്പെട്ടു.

ഇനിയും ലോട്ടറി മേഖലയിലെ തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടാതിരിക്കാൻ സർക്കാർ അടിയന്തിരമായി ലോട്ടറി ടിക്കറ്റുകളുടെ വില 40 രൂപ എന്നത് 20 രൂപയാക്കി കുറയ്ക്കണം . കൊറോണ രോഗവ്യാപനംമൂലം രാജ്യം ലോക് ഡൗണിലേക് പോയതിനാൽ ജനങ്ങൾക്ക് തൊഴിലോ വരുമാനമോ ഇല്ലാതെ കഷ്ടപ്പെടുന്ന ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ ലോട്ടറി ടിക്കറ്റ് വാങ്ങൽശേഷി കൂടി കണക്കിലെടുത്ത് ടിക്കറ്റ് വില കുറയ്ക്കണം . ലോട്ടറി വിൽപ്പന കൊണ്ട് കുടുബം പുലർത്തുന്ന നിരവധി അംഗവിഹീനരും, രോഗികളും ,ഉൾപ്പെടുന്ന പാർശ്വവൽക്കരിക്കപ്പെട്ട നിരവധി ആളുകൾ മുഹമ്മദ് ഷാജിയെപ്പോലെ ജീവിതം വഴിമുട്ടി ആത്മഹത്യയെ അഭയം പ്രാപിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കൂടി ആയ തോമസ് കല്ലാടൻ , ദേശിയ അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.സുനിൽ തേനം മാക്കൽ ,സി.സി.സി ജനറൽ സെക്രട്ടറി ശ്രീ.ജോമോൻ ഐക്കര, കെ.എസ്.യു ജില്ല സെക്രട്ടറി ശ്രീ കെ .എൻ നൈസാം ,സിറാജ് അഞ്ചിലിപ്പ തുടങ്ങിയവർ ആവശ്യപ്പെട്ടു