കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ എരുമേലി മണിപ്പുഴ സ്വദേശി ടാപ്പിംഗ് തൊഴിലാളിയായ വർക്കിയ്ക്ക്

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ എരുമേലി  മണിപ്പുഴ സ്വദേശി ടാപ്പിംഗ് തൊഴിലാളിയായ വർക്കിയ്ക്ക്

എരുമേലിയിൽ വീണ്ടും ഭാഗ്യദേവത ; കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ എരുമേലി മണിപ്പുഴ സ്വദേശി ടാപ്പിംഗ് തൊഴിലാളിയായ വർക്കിയ്ക്ക്

എരുമേലി : എരുമേലിയിൽ വീണ്ടും ഭാഗ്യദേവത കടാക്ഷിച്ചു ; കേരളം സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ മണി​പ്പു​ഴ വ​ട്ടോം​കു​ഴി കി​ഴ​ക്കേ​ട​ത്ത് വ​ര്‍​ക്കി എ​ന്ന ജോ​ണി (57) യ്ക്ക് ലഭിച്ചു . ടാപ്പിംഗ് തൊഴിലാളിയാണ് വർക്കി

എരുമേലി ടൗണിലെ ലോട്ടറി ഏജന്റ് ഹബീബ് വിറ്റ KK 179419  എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

വർക്കിയ്ക്കു ലോട്ടറി സമ്മാനം പുത്തരിയല്ല. ഭൂ​ട്ടാ​ന്‍ ഡാ​റ്റാ ലോ​ട്ട​റി നി​ര്‍​ത്ത​ലാ​ക്കു​ന്ന​തി​ന്‍റെ ര​ണ്ട് ദി​വ​സം മു​മ്പ് ഒ​ന്നാം സ​മ്മാ​ന​മാ​യ ര​ണ്ട് ല​ക്ഷം രൂ​പാ അ​ടി​ച്ച​ിരുന്നു. ഇ​പ്പോ​ള്‍ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​തെ ബം​പ​ര്‍ സ​മ്മാ​നം ല​ഭി​ച്ച​പ്പോ​ള്‍ ആഹ്ലാദം കൊണ്ട് മനസ്സ് നിറഞ്ഞു.

മ​ക​ളെ വി​വാ​ഹം ന​ട​ത്തി​യ​തി​ന്‍റെ ബാ​ങ്ക് വാ​യ്പ​യും ക​ട​വും അ​ട​ച്ചു തീ​ര്‍​ക്ക​ണം. ഒ​പ്പം ക​പ്പ​യും വാ​ഴ​യും മ​ര​ച്ചീ​നി​യും വി​ള​യു​ന്ന നി​റ​യെ കൃ​ഷി​യു​ള്ള പ​റ​മ്പും അ​വി​ടെ ന​ല്ലൊ​രു വീ​ടും വ​യ്ക്ക​ണം. ടാ​പ്പിം​ഗുകാ​ര​നാ​യ ജോ​ണി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ എ​രു​മേ​ലി നി​ര്‍​മ്മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. ലി​ജോ, ലി​ന്‍​സ്, ലി​റ്റി എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

കഴിഞ്ഞ വര്ഷം ഓഗസ്റ്റിൽ എരുമേലിയിൽ പൗര്‍ണ്ണമി ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപ വെച്ചൂച്ചിറ കടുക്ക സ്വദേശി ചൂരക്കാട്ടു റെജി ജോണിന് ലഭിച്ചിരുന്നു. ഒരു വർഷത്തിന് ശേഷം ഇതാ വീണ്ടും വമ്പൻ സമ്മാനവുമായി ഭാഗ്യ ദേവത എരുമേലിയിൽ എത്തിയിരിക്കുന്നു.

ഭാഗ്യം വിറ്റ കൈകൾ .. സമ്മാനാർഹമായ ടിക്കറ്റ് വിറ്റ എരുമേലി ടൗണിലെ ലോട്ടറി ഏജന്റ് ഹബീബ്

photos by Rajesh Erumeli