കോട്ടയത്തിന്റെ പുതിയ കളക്ടറായി എം.അഞ്ജന IAS ചാർജെടുത്തു

കോട്ടയത്തിന്റെ പുതിയ കളക്ടറായി എം.അഞ്ജന IAS  ചാർജെടുത്തു


കോട്ടയം ജില്ലയുടെ 46-ാമത്തെ കളക്ടറായി എം.അഞ്ജന IAS ചാർജെടുത്തു. ആലപ്പുഴ കളക്ടർ പദവിയിൽനിന്നാണ് ഇവർ കോട്ടയത്തിന്റെ കളക്ടറായി എത്തിയത്.

കോട്ടയത്തെ കളക്ടർ പി.കെ.സുധീർബാബു വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. തിരുവനന്തപുരം പട്ടം സ്വദേശിനിയാണ് എം.അഞ്ജന. 2013 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിച്ചുവരുമ്പോഴാണ് ആലപ്പുഴ കളക്ടറായി നിയമിതയായത്. തുടർന്ന് കോട്ടയം കളക്ടറായി നിയമിതയായി.