അഞ്ചിലിപ്പ മംഗലത്തിൽ എം.സി.വർഗ്ഗീസ് (80) നിര്യാതനായി

അഞ്ചിലിപ്പ മംഗലത്തിൽ  എം.സി.വർഗ്ഗീസ് (80) നിര്യാതനായി

കാഞ്ഞിരപ്പള്ളി : അഞ്ചിലിപ്പ മംഗലത്തിൽ എം.സി.വർഗ്ഗീസ് (80) നിര്യാതനായി. ചിറക്കടവ് താമരക്കുന്ന് പള്ളി വികാരി ഫാ: ജോസ് മംഗലത്തിലിന്റെ പിതാവാണ് പരേതനായ എം.സി.വർഗ്ഗീസ്.

സംസ്ക്കാര ശുശ്രൂഷ (15-5-18) ചൊവ്വാഴ്ച രാവിലെ 10-ന് സ്വഭവനത്തിൽ രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിച്ച് അഞ്ചിലിപ്പ സെന്റ് പയസ് ടെൻറ്ത് പള്ളിയിൽ ബിഷപ്പ് മാർ മാത്യു അറയ്ക്കലിന്റെയും, കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെയും കാർമ്മികത്വത്തിൽ നടത്തും.

ഭാര്യ ഏലിക്കുട്ടി നെല്ലിപ്പാറ കൊട്ടാരം കുടുംബാംഗം..

മക്കൾ: ലിസി, തങ്കച്ചൻ (പ്ലാക്കാട്ട് ഗ്രാനൈറ്റ്സ് കോന്നി ) വിൻസി (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മുണ്ടക്കയം) ഫാ: ജോസ് മംഗലത്തിൽ (വികാരി ചിറക്കടവ് താമരക്കുന്ന് പള്ളി), ടോമിച്ചൻ (ആസ്ട്രേലിയ) ജെസ്സി, ഫാ: ഷാജി മംഗലത്തിൽ (സ്വിറ്റ്സർലണ്ട് ),

മരുമക്കൾ: മോനച്ചൻ വെളിയത്ത് പങ്ങട, റെജീന, ചക്കാനിക്കുന്നേൽ തെക്കേമല, ജോണി നടയ്ക്കൽ മുണ്ടക്കയം, ജൂവലറ്റ് സ്മിത പാനിയോട്ട് വില്ല, കങ്ങഴ, സണ്ണി പ്ലാപ്പള്ളിൽ മടുക്ക.
ഫാ: ജോർജിൻ വെളിയത്ത് തിരുവനന്തപുരം പൊങ്ങുമ്മൂട് പള്ളി വികാരി ‘ പൗത്രനാണ്
മൃതദേഹം തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.