മുൻ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം എം.എൻ.ഗംഗാധരൻ (56) നിര്യാതനായി

മുൻ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം എം.എൻ.ഗംഗാധരൻ (56)   നിര്യാതനായി

മുൻ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം എം.എൻ.ഗംഗാധരൻ (56) നിര്യാതനായി

ഇളങ്ങുളം: ജില്ലാ സഹകരണ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖ ഉദ്യോഗസ്ഥനും എസ്.എൻ.ഡി.പി.യോഗം 44-ാം നമ്പർ ഇളങ്ങുളം ശാഖാ പ്രസിഡൻറുമായ പനമറ്റം മെത്തായത്തേൽ എം.എൻ.ഗംഗാധരൻ (56) നിര്യാതനായി. SFI യിലൂടെ പാർട്ടി പ്രവർത്തനത്തിന് തുടക്കമിട്ട സഖാവ് ഗംഗാധരൻ, CPIM ന്റെ എലിക്കുളം ലോക്കൽ കമ്മിറ്റിയംഗമായും , കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

മികച്ച പ്രസംഗികനായിരുന്ന ഗംഗാധരൻ കേരളത്തിലങ്ങോളമിങ്ങോളം വിവിധ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ലോ അക്കാഡമിയിൽ പഠനം നടത്തിയെങ്കിലും, പൂർത്തീകരിച്ചില്ല, ഇളങ്ങുളം ബാങ്കിൽ ജോലിയിൽ പ്രവേശിച്ച ഗംഗാധരൻ പിന്നീട് ജില്ലാ സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചുവരികയായിരുന്നു.
സംസ്ക്കാരം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പിൽ നടത്തും.
ഭാര്യ ഉഷാകുമാരി തച്ചപ്പുഴ പുത്തൻപുരയ്ക്കൽ കുടുംബാംഗം.
മക്കൾ: ശ്രുതിമോൾ ( അർബർ കോ-ഓപ്പറേറ്റീവ് ബാങ്ക് കോട്ടയം), സ്വാതിമോൾ (വിദ്യാർത്ഥിനി , ബ്രില്യന്റ് പാലാ )