ആശ്വാസത്തോടെ മടുക്ക ഗ്രാമം ; കോവിഡ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള നാല് പേരുടെയും ഫലം നെഗറ്റീവ് ..

ആശ്വാസത്തോടെ മടുക്ക ഗ്രാമം ; കോവിഡ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള  നാല് പേരുടെയും ഫലം നെഗറ്റീവ് ..


മുണ്ടക്കയം: മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കോരുത്തോട് മടുക്ക സ്വദേശിയായ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പരിശോധനക്കയച്ച, യുവുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്ന നാലുപേരുടെ സ്രവ സാമ്പിളുകളുടെയും ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതോടെ ആശങ്കയിലായിരുന്ന മടുക്ക ഗ്രാമവാസികൾക്ക് ആശ്വാസമായി .

മടുക്ക സ്വദേശിയായ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച കോരുത്തോട് മടുക്ക ഗ്രാമം പൂർണമായും പോലീസ് നിയന്ത്രണത്തിൽ ആണ്. ഗ്രാമത്തിലേക്കുള്ള വഴികൾ എല്ലാം തന്നെ പോലീസ് അടച്ചിരിക്കുകയാണ്.

കോവിഡ് സ്ഥിരികരിച്ച യുവാവിനു നാട്ടിൽ എത്തിയപ്പോഴേക്കും തലവേദന ഉണ്ടായിരുന്നു. മറ്റു രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. തനിക്ക് തലവേദന ഉള്ള കാര്യം യുവാവ് ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ അത് ദൂര യാത്ര മൂലം ഉണ്ടായതാണെന്നാണ് കരുതിയിരുന്നത്. യുവാവിന്റെ ഒപ്പം എത്തിയ മറ്റൊരു യുവാവിനെ പരിശോധന ഫലം പോസറ്റീവ് ആയതോടെ മടുക്കയിലെ യുവാവിന്റെ സാമ്പിൾ പരിശോധിക്കുകയായിരുന്നു. അത് പോസറ്റീവ് ആയതോടെ യുവാവുമായി നേരിട്ട് സമ്പർക്കമുള്ളവരുടെ സാംപിളുകൾ കോവിഡ് ടെസ്റ്റിന് അയക്കുകയായിരുന്നു. അതിന്റെ ഫലം ആണ് നെഗറ്റീവ് ആയിരിക്കുന്നത് . കോരുത്തോട് മേഖലയിൽ 10 പേര്‍ ക്വാറണ്ടയിനിലായിട്ടുണ്ട്.