പാഞ്ചാലിമേട്ടിൽ മലയരയ സമുദായം പ്രതീകാത്മക ജ്യോതി തെളിയിച്ചു

പാഞ്ചാലിമേട്ടിൽ മലയരയ സമുദായം പ്രതീകാത്മക ജ്യോതി  തെളിയിച്ചു

മുണ്ടക്കയം : പ്രാചീന കാലം മുതൽ ശബരിമലയിൽ ഗോത്രവർഗ്ഗ സമുദായക്കാരായ മലയരയർ ആചരിച്ചു വരുന്നതും ദേവസ്വം ബോർഡ് മലയരയരിൽ നിന്നും കവർന്നെടുത്തതുമായ ഗോത്രാചാരമായ മകരജ്യോതി തെളിയിക്കുന്നതിനുള്ള അവകാശം തിരികെ നൽകാത്തതിന്റെ പ്രതിക്ഷേധ സൂചകമായി മകരവിളക്കു ദിവസം പഞ്ചപാണ്ഡവർ വിശ്രമിച്ചതായി കരുതുന്ന ചരിത്രപ്രസിദ്ധമായ പാഞ്ചാലിമേട്ടിൽ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കുന്ന സമയത്തു തന്നെ പ്രതീകാത്മക മകരജ്യോതി തെളിയിച്ച് അഖില തിരുവിതാംകൂർ മലയരയ മഹാസഭ പ്രതിക്ഷേധിച്ചു.

ശബരിമലയിൽ മലയരയർ ആചരിച്ചിരുന്ന ഗോത്രാചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഗവൺമെന്റിനേയും ദേവസ്വം ബോർഡ് അധികൃതരേയും സമീപിച്ചു എങ്കിലും അനുകൂലമായ നിലപാട് സ്വീകരിച്ചില്ല.ഇതേ തുടർന്നാണ് പ്രതീകാത്മക ജ്യോ തി തെളിയിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു.

പ്രതീകാത്മക ജ്യോതി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കുന്ന സമയത്തു തന്നേ സഭയുടെ ഗോത്രാചാര പാലന പ്രസ്ഥാനമായ ശ്രീപത്മം താന്ത്രിക പീഠത്തിന്റെ പ്രസിഡന്റ് ജയരാജ് മുരിക്കുoവയൽ ആണ് ജ്യോതി തെളിയിച്ചത്.. പ്രതിക്ഷേധ കൂട്ടായ്മയിൽ നൂറുക്കണക്കിന് സമുദായ അംഗങ്ങൾ പങ്കെടുത്തു ഈ വർഷത്തേ മണ്ഡല-മകരവിളക്ക് ഉത്സവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയും ബോർഡുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച് അടുത്ത വർഷത്തേക്ക് ഉറപ്പ് ലഭിച്ചുവെങ്കിലും അവകാശം തിരികെ ലഭിക്കുന്നതു വരെ സമര പാതയിലുടെ മുന്നോട്ടു പോകാനാണ് സഭയുടെ തീരുമാനം
ഇതു സംബന്ധിച്ച് നടന്ന യോഗത്തിൽ സി.കെ.ശശിധരൻ അദ്ധ്യക്ഷനായിരുന്നു. മോഹനദാസ് പഴു മല – സുരേഷ് പത്മനാഭൻ -ശ്രീനിവാസൻ – അജികുമാർ – പ്രസിദ് -സുലോചന വിട്ടയൻ എന്നിവർ പ്രസംഗിച്ചു.