മലനാട് ഫാർ‍മേഴ്സ് സൊസൈറ്റിയുടെ പുതിയ ഡയറി പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു.

മലനാട് ഫാർ‍മേഴ്സ് സൊസൈറ്റിയുടെ  പുതിയ ഡയറി പ്ലാന്റ്  പ്രവർത്തനം ആരംഭിച്ചു.

മലനാട് ഫാർ‍മേഴ്സ് സൊസൈറ്റി വാഴിച്ചലിൽ‍ പുതിയതായി പണികഴിപ്പിച്ച ഡയറി പ്ലാന്റ് പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ‍ മാർ‍ മാത്യു അറയ്ക്കൽ‍. വാഴിച്ചലിൽ‍ പുതിയതായി ആരംഭിച്ച ഡയറി പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ അറയ്ക്കൽ‍. യോഗത്തിൽ‍ സഹായ മെത്രാൻ‍ മാർ‍ ജോസ് പുളിക്കൽ‍ അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലയായ വാഴിച്ചൽ ഡയറിക്കായി മലനാട് തെരഞ്ഞെടുത്തത് ഈ ഗ്രാമത്തിന്റെ സമഗ്രമായ പുരോഗമനം ലക്ഷ്യമിടുന്നതിനാലാണെന്ന് സൊസൈറ്റി സെക്രട്ടറി ഫാ. തോമസ് മറ്റമുണ്ടയിൽ‍ സ്വാഗതപ്രസംഗത്തിൽ‍ പറഞ്ഞു. മേഖലയിൽ‍ മലനാട് മിൽ‍ക്ക് ഉൾ‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണനം വ്യാപിപ്പിക്കും.

സൊസൈറ്റി പ്രസിഡന്റും വികാരി ജനറാളുമായ ഫാ. ജസ്റ്റിൻ പഴേപറമ്പിൽ‍, ഫാ. ജോര്‍ജ് ആലുങ്കൽ‍, റവ.ഡോ. കുര്യൻ‍ താമരശേരി, അസിസ്റ്റന്റ്് സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ‍ കിളിരൂപ്പറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ, ജനപ്രതിനിധികൾ‍, ഫൊറോന വികാരിമാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി രൂപതകളിലെ വൈദികർ‍, പ്രദേശവാസികൾ‍ എന്നിവരും സന്നിഹിതരായിരുന്നു.

ഡയറി പ്ലാന്റിന്റെ വെഞ്ചരിപ്പ് രൂപതാധ്യക്ഷൻ‍ മാർ മാത്യു അറയ്ക്കൽ‍, സഹായമെത്രാൻ‍ മാർ‍ ജോസ് പുളിക്കൽ‍ എന്നിവർ ചേർന്നു നിർ‍വഹിച്ചു.