മ​ല​യോ​ര ഹൈ​വേ: എ​രു​മേ​ലി​യി​ൽ സ്ഥ​ല​മെ​ടു​പ്പി​നു തീ​രു​മാ​ന​മാ​യി

എ​രു​മേ​ലി: പ്ലാ​ച്ചേ​രി മു​ത​ൽ ക​രി​ങ്ക​ല്ലു​മു​ഴി വ​രെ 15 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് വി​ക​സി​പ്പി​ച്ച് മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കാ​ൻ തീ​രു​മാ​നം. ഇ​ന്ന​ലെ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്ന് എം​എ​ൽ​എ അ​ഭ്യ​ർ​ഥി​ച്ചു.

നി​ല​വി​ൽ റോ​ഡി​ന് ഏ​ഴ് മീ​റ്റ​ർ വീ​തി ടാ​റിം​ഗ് ഉ​ണ്ട്. ഇ​ത് 15 മീ​റ്റ​ർ ആ​ക്കി വ​ർ​ധി​പ്പി​ക്കു​മ്പോ​ൾ ടാ​റിം​ഗി​ന്‍റെ വീ​തി 12 മീ​റ്റ​ർ ആ​യി ഉ​യ​രും. ഒ​പ്പം ഇ​രു​വ​ശ​ങ്ങ​ളി​ലും ഒ​ന്ന​ര മീ​റ്റ​ർ വീ​തം മൂ​ന്ന് മീ​റ്റ​ർ വീ​തി​യി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്യും.

കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യാ​ണ് നി​ർ​ദി​ഷ്‌​ട ഹൈ​വേ. കോ​ട്ട​യം ജി​ല്ല​യി​ൽ 23 കി​ലോ​മീ​റ്റ​ർ റോ​ഡ് ആ​ണ് ഹൈ​വേ​യി​ൽ വ​രി​ക. ഇ​ത് പ്ലാ​ച്ചേ​രി മു​ത​ൽ എ​രു​മേ​ലി വ​ഴി മു​ണ്ട​ക്ക​യം വ​രെ​യു​ള്ള റോ​ഡ് ആ​ണ്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കി​ഫ്‌​ബി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ 3500 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​യ​തി​നൊ​പ്പം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

പ്ലാ​ച്ചേ​രി മു​ത​ൽ ക​രി​മ്പി​ൻ​തോ​ട് വ​രെ വ​ന​പാ​ത ആ​യ​തി​നാ​ൽ വ​നംവ​കു​പ്പ് സ്ഥ​ലം വി​ട്ടു ത​ര​ണ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ക​രി​ങ്ക​ല്ലു​മൂഴി വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും സ്ഥ​ല​മു​ട​മ​ക​ൾ സ്ഥ​ലം വി​ട്ടു ന​ൽ​ക​ണം. വി​ല ന​ൽ​കി സ്ഥ​ലം ഏ​റ്റെ​ടു​ക്കി​ല്ല. സൗ​ജ​ന്യ​മാ​യി വി​ട്ടു​ത​ര​ണം. ഇ​തി​ന് ചി​ല ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കാ​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. എ​രു​മേ​ലി മു​ത​ൽ മു​ണ്ട​ക്ക​യം വ​രെ​യു​ള്ള അ​വ​ശേ​ഷി​ച്ച ഭാ​ഗം 20 കോ​ടി ചെ​ല​വി​ട്ട് ദേ​ശീ​യ പാ​ത വി​ഭാ​ഗം നി​ർ​മാ​ണം തു​ട​ങ്ങു​ക​യാ​ണ്. ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ൾ​പ്പ​ടെ അ​ഞ്ച് വ​ർ​ഷ ഗാ​ര​ണ്ടി​യി​ലാ​ണ് നി​ർ​മാ​ണം. ഗാ​ര​ണ്ടി പീ​രി​യ​ഡ് അ​വ​സാ​നി​ക്കു​ന്ന 2019 മേ​യ് ക​ഴി​യു​ന്ന​തോ​ടെ മ​ല​യോ​ര ഹൈ​വേ അ​ഥോ​റി​റ്റി​യു​ടെ കീ​ഴി​ലേ​ക്ക് ഈ ​റോ​ഡ് മാ​റും.

ബ​സ്‌​ബേ, സോ​ളാ​ർ വി​ള​ക്കു​ക​ൾ, കാ​ത്തി​രു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ, വ​ശ​ങ്ങ​ളി​ൽ ഫു​ട്പാ​ത്തു​ക​ൾ, ബ​സ് ഷെ​ൽ​ട്ട​റു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കും. 15 വ​ർ​ഷ​ത്തെ ഗ​താ​ഗ​തം മു​ന്നി​ൽ ക​ണ്ട് നാ​ലു​വ​രി പാ​ത​യാ​കു​ന്ന​തി​നു​ള്ള നി​ർ​മാ​ണ​മാ​ണ് ന​ട​ത്തു​ക.

യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, ബ്ലോ​ക്ക്‌ അം​ഗം പി. ​കെ. അ​ബ്ദു​ൾ ക​രീം, ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. ഷാ​ജ​ഹാ​ൻ, നാ​സ​ർ പ​ന​ച്ചി, നെ​ടും​കു​ന്നം മു​ഹ​മ്മ​ദ്‌, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ അ​നീ​ഷ്‌ വാ​ഴ​യി​ൽ, വി.​പി. സു​ഗ​ത​ൻ, ഇ.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ, ഫാ​രി​സാ ജ​മാ​ൽ, വ​നം, മ​രാ​മ​ത്ത് -ദേ​ശീ​യ പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.