കുട്ടിക്കാനം മരിയന്‍ കോളേജില്‍ അന്തർദേശീയ ഫിലിം ഫെസ്റ്റിവല്‍ ജനുവരി 17 മുതൽ

കുട്ടിക്കാനം മരിയന്‍ കോളേജില്‍ അന്തർദേശീയ ഫിലിം ഫെസ്റ്റിവല്‍ ജനുവരി 17 മുതൽ

കുട്ടിക്കാനം : സൂരജ് വെഞ്ഞാറമ്മൂടിന് ദേശീയ അവാർഡ് നേടിക്കൊടുത്ത “പേരറിയാത്തവര്‍” എന്ന സിനിമ മുതൽ, വിശ്വവിഖ്യാത ഹോളിവുഡ് സിനിമയായ “വൈല്‍ഡ് സ്‌ട്രോബറീസ് ” അടക്കമുള്ള, ദേശീയ അന്തദേശീയ അവാർഡുകൾ കരസ്ഥമാക്കിയ 21 ലോകോത്തര സിനിമകൾ നേരിൽ കാണുവാൻ അവസരമൊരുക്കുകയാണ് കുട്ടിക്കാനം മരിയൻ കോളേജ്.

മരിയന്‍ കോളേജ് കുട്ടിക്കാനം, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ “മല്‍ഹാര്‍-2018 ” എന്ന പേരിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന അന്തർദേശീയ ചലച്ചിത്രോല്‍സവം സംഘടിപ്പിപ്പിക്കുന്നു. ഈ മാസം 17 മുതലാരംഭിക്കുന്ന ചലച്ചിത്രമേള കേരള ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

21 ചിത്രങ്ങളാണ് നാല് ദിവസങ്ങളിലായി സ്‌ക്രീനിലെത്തുക. ലോകമെമ്പാടുനിന്നുമുള്ള മികച്ച ചിത്രങ്ങളെ പരിചയപ്പെടാനുള്ള അവസരംകൂടിയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം സിനിമകളെ സംബന്ധിച്ച ചര്‍ച്ചകളും നടക്കും. കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ജു, ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ഹംസ, റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഷാജി അമ്പാട്ട്, ഫിലം എഡിറ്റര്‍ രഞ്ജന്‍ എബ്രാഹം, സംവിധായകനും നിരൂപകനുമായ മധു എറവന്‍കര, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി EMMRC ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും.

മലയാള ചിത്രങ്ങളായ പേരറിയാത്തവര്‍, ഒറ്റാല്‍, ഹോളിവുഡില്‍ നിന്നുള്ള വാള്‍-ഇ, ദി നെതര്‍ലന്‍ഡ്‌സ്, ഗ്ലാസ്, വണ്‍ എഎം, വൈല്‍ഡ് സ്‌ട്രോബറീസ് എന്നിവയ്ക്ക് പുറമെ ഷോർട് ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും പ്രദര്‍ശനവിഭാഗത്തിലുണ്ട്.

കുട്ടിക്കാനം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മാനേജർ ഫാ. ജെയിംസ് കോഴിമല, പ്രിൻസിപ്പൽ ഫാ.റോയ് പഴയപറമ്പിൽ , കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. എം. വിജയകുമാർ, കോഓർഡിനേറ്റർ ആൻഡ് ഫെസ്റ്റിവൽ ഡയറക്ടർ ഫാ. സോബി കന്നാലിൽ , പ്രോഗ്രാം കോഓർഡിനേറ്റർസ് അർജുൻ പദ്‌മകുമാർ, ശ്രീദേവി നാരായണൻ , സ്റ്റുഡൻറ് കൺവീനർ ആൻസൺ തോമസ് എന്നിവർ നേതൃത്വം നൽകും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് ഫിലിം ഫെസ്റ്റിവലിൽ പ്രവേശനം. 600 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 300 രൂപകൂടി നല്‍കിയാല്‍ താമസസൗകര്യവും ലഭ്യമാകും. പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് അപേഷിക്കുവാനായി അപേക്ഷിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക : goo.gl/dYGEVw
കൂടുതല്‍ വിവരങ്ങള്‍ക്ക് 9539258025, 9562779455.



കുട്ടിക്കാനം മരിയന്‍ കോളേജില്‍ അന്തർദേശീയ ഫിലിം ഫെസ്റ്റിവല്‍ ജനുവരി 17 മുതൽ

LINKS