മുണ്ടക്കയത്ത് കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍, മുണ്ടക്കയത്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഇത് നാലാമത്തെ കഞ്ചാവു കേസ് .

മുണ്ടക്കയത്ത് കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍, മുണ്ടക്കയത്ത്  ഒരാഴ്ചയ്ക്കുള്ളില്‍ ഇത് നാലാമത്തെ  കഞ്ചാവു കേസ് .

മുണ്ടക്കയം: മുണ്ടക്കയം: ഇടനിലക്കാരന് കൈമാറുന്നതിനിടെ ഒരു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കുറുമ്പനാടം കളിമ്പുകുളം വെട്ടിത്താനം വീട്ടില്‍ ഷിജോ സെബാസ്റ്റ്യന്‍(29), തമിഴ്‌നാട് ഉത്തമപാളയം ഉത്തമപുരം വില്ലേജില്‍ കോമ്പെ റോഡില്‍ പളനിചാമി(50) എന്നിവരെയാണ് മുണ്ടക്കയം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.രാജേഷും സംഘവും അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച 12 മണിയോടെ മുണ്ടക്കയം ബസ്സ്റ്റാന്‍ഡിനു സമീപത്തായിരുന്നു സംഭവം.

എക്‌സൈസ് പറയുന്നതിങ്ങനെ: കുമളിയില്‍ നിന്ന് കഞ്ചാവുമായി പളനിചാമിയെത്തുന്ന വിവരം എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് പളനിചാമി കൊണ്ടുവന്ന 1.150 കിലോഗ്രാം കഞ്ചാവ് ബസ്സ്റ്റാന്‍ഡിന് സമീപത്ത് സിജോ സെബാസ്റ്റ്യന് കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു.

ഷിജോ സെബാസ്റ്റ്യന്‍ കൊലപാതക കേസില്‍ ഉള്‍പ്പെട്ടയാളാണെന്ന് എക്‌സൈസ് പറഞ്ഞു. പാമ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2003ല്‍ ജനീഷെന്ന യുവാവിനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി മറവ് ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

എക്‌സൈസ് ഐ.ബി. പ്രതിനിധി കെ.എന്‍.സുരേഷ് കുമാര്‍, സി.പി.ഒ.മാരായ സി.കണ്ണന്‍, റെജി കൃഷ്ണന്‍, എം.സഹീര്‍, കെ.എ.നവാസ്, ദീപു ബാലകൃഷ്ണന്‍, മുഹമ്മദ് ഹനീഫ, ഹരികൃഷ്ണന്‍, കെ.എന്‍.വിജയന്‍, കെ.സി.സുരേന്ദ്രന്‍, സി.എസ്.നസീബ്, റോയ് വര്‍ഗീസ്, പി.എ.സമീര്‍, എം.മഞ്ജു എന്നിവരാണ് ഇരുവരെയും പിടിച്ചത്.

ഒരാഴ്ചയ്ക്കുള്ളില്‍ മുണ്ടക്കയത്ത് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടു പോലീസും എക്സൈസും നാലുപേരെയാണു പിടികൂടിയത്.

2-web-mundakayam-kanchavu

3-web-mundakayam-kanchavu

1-web-mundakayam-kanchavu