കാഞ്ഞിരപ്പള്ളിയിൽ അനാഥ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി : പ്രായപൂര്‍ത്തിയാകാത്ത അനാഥ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വൃദ്ധന്‍ അറസ്റ്റിലായി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി കുഞ്ഞാമി എന്ന സലീമാണ് പിടിയിലായത്.

കാഞ്ഞിരപ്പള്ളി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപമുള്ള അനാഥാലയത്തിലെ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് സലീമിനെ പൊലീസ് അറസ്റ്റ് ചെയ്‍തത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അനാഥാലയത്തിന് സമീപം കട നടത്തുന്നയാളാണ് സലീം. ഇയാളുടെ കടയില്‍ പെണ്‍കുട്ടി സാധനം വാങ്ങാനെത്തിയപ്പോളായിരുന്നു പീഡന ശ്രമം. പെണ്‍കുട്ടിയെ സലീം കടന്നു പിടിച്ചെങ്കിലും ഓടി രക്ഷപ്പെട്ട കുട്ടി അനാഥാലയം അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

അനാഥാലയം അധികൃതരാണ് പിന്നീട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നെത്തിയ പൊലീസ് രാവിലെ പതിനൊന്ന് മണിയോടെയ ഇയാളെ വീട്ടില്‍ നിന്നു അറസ്റ്റ് ചെയ്യുകയായിരുന്നു.