കുവൈറ്റിൽ നിന്നും നാട്ടിൽ വന്ന പ്രവാസി മണിമലയാറ്റിൽ കയത്തിൽ പെട്ടു മരിച്ചു

കുവൈറ്റിൽ നിന്നും നാട്ടിൽ വന്ന പ്രവാസി മണിമലയാറ്റിൽ കയത്തിൽ പെട്ടു മരിച്ചു

ചേനപ്പാടി : മണിമലയാറ്റിൽ കുളിക്കുവാൻ ഇറങ്ങിയ യുവാവ്‌ കയത്തിൽ പെട്ട് മരണമടഞ്ഞു . ചേനപ്പാടി ഇടശ്ശേരി പാറ കടവിൽ ഇറങ്ങിയ സിറിയക്ക് സ്റ്റീഫൻ ( ജസ്റിൻ 31 വയസ്സ് ) ആണ് ദാരുണമായി മരണമടഞ്ഞത് .

ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ആണ് സംഭവം . ഇയാളുടെ മൊബൈല്‍ഫോണും വസ്ത്രങ്ങളും ബൈക്കും കടവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉണ്ടായിരുന്നു. കുളിക്കുന്നതിനിടെ ആഴമേറിയ കയത്തില്‍പെട്ടാണ് മരിച്ചത് . കടവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട മൊബൈല്‍ഫോണ്‍ റിംഗ് ചെയ്യുന്നതു കേട്ടു നാട്ടുകാര്‍ ശ്രദ്ധിച്ചപ്പോഴാണു യുവാവിനെ കാണാതായ വിവരം അറിയുന്നത്. ഇംഗ്ളണ്ടിലുള്ള സഹോദരന്‍ മൊബൈല്‍ ഫോണിലേക്കു വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോർസും എരുമേലിയിൽ നിന്നും പോലീസും എത്തി തിരച്ചിൽ നടത്തിയിട്ടും കണ്ടെത്തുവാനയില്ലങ്കിലും ഇന്ന് രാവിലെ മൃതദേഹം കണ്ടെടുത്തു .

കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്ന സിറിയക്ക് രണ്ടാഴ്ച മുൻപ് മരണപെട്ട പിതാവ് സ്റ്റീഫന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ നാട്ടിൽ എത്തിയതായിരുന്നു . 26 ആം തീയതി തിരിച്ചു പോകേണ്ടതായിരുന്നു .

നല്ല ആഴവും അടിയൊഴുക്കും ഉള്ള സ്ഥലമാണ്‌ അപകടത്തിൽ പെട്ട പാറക്കടവ്. അതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു

cyriac-accident-web