അപകട കെണിയൊരുക്കി നടപ്പാതകൾ ..എരുമേലിയിൽ നടപ്പാതയുടെ വിടവിൽ വഴിയത്രക്കാരന്റെ കാൽ കുരുങ്ങി …

അപകട കെണിയൊരുക്കി നടപ്പാതകൾ ..എരുമേലിയിൽ നടപ്പാതയുടെ വിടവിൽ വഴിയത്രക്കാരന്റെ കാൽ കുരുങ്ങി …

അപകട കെണിയൊരുക്കി നടപാതകൾ ..എരുമേലിയിൽ നടപ്പാതയുടെ വിടവിൽ വഴിയത്രക്കാരന്റെ കാൽ കുരുങ്ങി …

എരുമേലി : മണ്ഡല കാലം തുടങ്ങി കഴിഞ്ഞെങ്കിലും ഇനിയും എരുമേലി പൂർണമായും ഒരുങ്ങി കഴിഞ്ഞില്ല .. നടപ്പാതയിലെ വിടവുകൾ ജനത്തിന് ഭീതി സ്വപ്നം ആയിരിക്കുന്നു .

ഇന്നലെ തമിഴ് നാട്ടിൽ നിന്നും ജോലിക്ക് വന്ന തേനി സ്വദേശിയായ മിലൈസ്വാമി യാണ് അപകടത്തിൽ പെട്ടത് . വഴിയെ നടന്നു പോകുന്നതിന്റെ ഇടയിൽ അയാൾ നടപ്പാതയിലെ വിടവിൽ കാൽ കുരുങ്ങി പോവുകയായിരുന്നു . സംഭവ സ്ഥലത്ത് ഒരു മണിക്കൂർ നേരം വേദന കടിച്ചമർത്തി മിലൈസ്വാമി കിടന്നു . സംഭവം അറിഞ്ഞു ഓടിക്കൊടിയ നാട്ടുകാർ കാൽ വലിച്ചൂരി എടുക്കുകയായിരുന്നു .