മനാഫിനു കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് സഹപ്രവർത്തകർ നിറകണ്ണുകളോടെ വിടചൊല്ലി

മനാഫിനു  കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് സഹപ്രവർത്തകർ നിറകണ്ണുകളോടെ വിടചൊല്ലി

കാഞ്ഞിരപ്പള്ളി : അകാലത്തിൽ വിടവാങ്ങിയ സഹപ്രവർത്തകന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ നിറകണ്ണുകളോടെ വിടചൊല്ലി . പോലീസ് സ്റ്റേഷന്റെ അങ്കണത്തിൽ മൃതദേഹം പൊതു ദർശനത്തിനു വച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥർ ഓരൊരുത്തരായി അന്തിമ ഉപചാരം അർപ്പിച്ചു.

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ ആയിരുന്നു ഇന്നലെ അന്തരിച്ച അബ്ദുല്‍ manafമനാഫ് (38) . പോലീസുകാര്‍ക്കിടയിലെ സൗമ്യനും ശാന്തനുമായിരുന്ന മനാഫിനു എണ്ണമറ്റ സുഹൃത്തുക്കൾ ഉണ്ടായിരുന്നു . പല പ്രമാദമായ കേസുകളിലെ അന്വേഷങ്ങളുടെ ഭാഗമായിരുന്ന മനാഫ് മാധ്യമങ്ങളുടെ ഉറ്റ സുഹൃത്തും സഹായിയും കൂടിയായിരുന്നു. കാഞ്ഞിരപ്പള്ളി എസ് ഐ യുടെ പോലീസ് ഡ്രൈവറായി സേവനം അനുഷ്ഠിക്കുന്ന സമയത്തു, കുറ്റവാളികളെ പിടികൂടുന്നതിന് ധൈര്യസമേതം സാഹസികമായി പല കേസുകളിലും മുഖ്യ സഹായിയായി നിലകൊണ്ടിരുന്നു.

ഇടക്കുന്നം കിണറ്റുകരയില്‍ അബ്ദുല്‍ സലാമിന്റെ മകനാണു അബ്ദുല്‍ മനാഫ്. ഭാര്യ നിഷാന ഇടക്കുന്നം പേയ്ക്കാട്ട് കുടുംബാംഗം. മകന്‍-സല്‍മാന്‍ .

കാൻസർ രോഗബാധിതായിരുന്ന അദ്ദേഹം തിരുവനന്തപുരം റീജിനല്‍ ക്യാന്‍സര്‍ സെന്ററില്‍ വെച്ചായിരുന്നു മരണത്തിനു കീഴടങ്ങിയത്. കബറടക്കം ഞായറാഴ്ച രാവിലെ 9.30 ന് ഇടക്കുന്നം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

manaf-last-journey-2

manaf-last-journey-3

manaf-last-journey-4

മനാഫിനു കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് സഹപ്രവർത്തകർ നിറകണ്ണുകളോടെ വിടചൊല്ലി