മഞ്ഞപ്പള്ളി – കോഴികൊത്തി റോഡിന്റെ നവീകരണത്തിന് അഞ്ചു ലക്ഷം

മഞ്ഞപ്പള്ളി – കോഴികൊത്തി റോഡിന്റെ  നവീകരണത്തിന് അഞ്ചു ലക്ഷം

കാഞ്ഞിരപ്പള്ളി∙ ജില്ലാ പഞ്ചായത്ത് 2016-17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞപ്പള്ളി – കോഴികൊത്തി റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. റോഡിന്റെ നിർമാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. കെ.ജോർജ് വർഗീസ് പൊട്ടംകുളം, ജയിംസ് തെക്കേമുറി എന്നിവർ പ്രസംഗിച്ചു.