101 വയസ്സിന്റെ ചെറുപ്പവുമായി വിഴിക്കിത്തോട്‌ മണ്ണംപ്ലാക്കൽ ഒറോമ്മ ടീച്ചർ തന്റെ സമ്മതിദാനവകാശം വിനയോഗിച്ചു

101 വയസ്സിന്റെ  ചെറുപ്പവുമായി വിഴിക്കിത്തോട്‌ മണ്ണംപ്ലാക്കൽ ഒറോമ്മ ടീച്ചർ  തന്റെ സമ്മതിദാനവകാശം  വിനയോഗിച്ചു

കാഞ്ഞിരപ്പള്ളി : 101 വയസ്സിന്റെ ചെറുപ്പവുമായി വിഴിക്കിത്തോട്‌ മണ്ണംപ്ലാക്കൽ കങ്ങഴ പറന്പിൽ റോസമ്മ തോമസ്‌ എന്ന OROMMA-MANNAMPLACKAL2ഒറോമ്മ ടീച്ചർ ഇന്നലെ തന്റെ സമ്മതിദാനവകാശം വിനയോഗിച്ചു.

വിഴിക്കിത്തോട്ടിലെ ആർ .വി. ജി സ്കൂളിലെ ബൂത്തിലേക്ക് ഇന്നലെ നൂറുവയസ്സുകാരി ഒറോമ്മ ടീച്ചറെത്തിയത് സഹോദരന്റെ കൊച്ചുമകനായ സണ്ണിയും മക്കളുമോത്താണ്. . ടീച്ചറിന്റെ കണ്ണുകൾക്കു മുന്നിലൂടെ ഇക്കാലംകൊണ്ടു കടന്നുപോയതു കേരളത്തിലെ തിരഞ്ഞെടുപ്പു ചരിത്രം കൂടിയാണ്.

അവിവാഹിതയായ റോസമ്മ തോമസ്‌ എടത്വായിലെ സ്കൂളിലെ അധ്യാപക ജോലിയിൽനിന്നു വിരമിച്ചശേഷം സണ്ണിക്കും കുടുംബത്തിനും ഒപ്പമാണ് താമസിക്കുന്നത്. ” വോട്ടു ചെയ്യുക എന്നത് എന്റെ കടമയാണ്. എനിക്ക് ജീവൻ ഉള്ളടത്തോളം കാലം സാധിക്കുമെങ്കിൽ വോട്ടു ചെയ്യണം ” രാഷ്ട്രീയ ചായ്വുകൾ ഒന്നും ഇല്ലാത്തെ ഒറോമ്മ ടീച്ചർ തന്റെ നയം വ്യക്തമാക്കി.