മുണ്ടക്കയം സി.എം.എസ്. എല്‍.പി.സ്‌കൂളില്‍ അന്താരാഷ്ട്ര മണ്‍ വര്‍ഷത്തിന് തുടക്കമായി

മുണ്ടക്കയം സി.എം.എസ്. എല്‍.പി.സ്‌കൂളില്‍ അന്താരാഷ്ട്ര മണ്‍ വര്‍ഷത്തിന് തുടക്കമായി

മുണ്ടക്കയം: മുണ്ടക്കയം സി.എം.എസ്. എല്‍.പി.സ്‌കൂളില്‍ അന്താരാഷ്ട്ര മണ്‍ വര്‍ഷത്തിന് തുടക്കമായി. മണ്ണിന്റെ പ്രസക്തിയും പ്രാധാന്യവും ഓര്‍മ്മപ്പെടുത്തുന്നതിനായാണ് ഐക്യരാഷ്ട്രസഭ മണ്‍ ദിനവും മണ്‍ വര്‍ഷവും ആചരിക്കുന്നത്.

കാലങ്ങളായി മണ്ണില്‍ നിശ്ശബ്ദസേവനം ചെയ്യുന്ന മണ്ണിരയ്ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് പാളയില്‍ എഴുതിയ നിവേദനം മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് ഭരണാധികാരികള്‍ക്ക് നല്‍കി പരിപാടിക്ക് തുടക്കംകുറിച്ചു.

മണ്‍വര്‍ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു മാത്തന്‍ മണ്ണിരയ്ക്ക് പെന്‍ഷന്‍ നേടിക്കൊടുക്കുക എന്നത്. ഇതിലൂടെ മണ്ണിന്റെ പ്രസക്തി ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി ഒരുക്കാനാണ് സ്‌കൂള്‍ തയ്യാറെടുക്കുന്നത്. പെന്‍ഷന്‍ അപേക്ഷകനായ മാത്തന്‍ മണ്ണിരയെയും വഹിച്ചുകൊണ്ട് കുട്ടികളുടെ നേതൃത്വത്തില്‍ ടൗണില്‍ വിളംബരറാലി നടന്നു.

മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ചുള്ളിത്തറ സ്‌കൂള്‍ ലീഡര്‍ ആഷ്‌ന ഷെഫീറില്‍ നിന്ന് നിവേദനം ഏറ്റുവാങ്ങി.

2-web-cms-school-mannira

3-web-cms-school-mannira

1-web-cms-school-mannira