പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാഞ്ഞിരപ്പള്ളിയിൽ ആയിരങ്ങൾ മാനവസൗഹൃദശൃംഖലയിൽ അണിചേർന്നു

പൗരത്വ ഭേദഗതി  നിയമത്തിനെതിരെ കാഞ്ഞിരപ്പള്ളിയിൽ ആയിരങ്ങൾ  മാനവസൗഹൃദശൃംഖലയിൽ അണിചേർന്നു


പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്ഥമായ സമര മാർഗം തുറന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്‌. പഞ്ചായത്തിലെ ബഹുജനങ്ങളെ അണിനിരത്തി “മാനവ സൗഹൃദ ശൃംഖല” എന്നാ പേരിൽ രാഷ്ട്രീയ- മത വ്യത്യാസങ്ങൾക്ക് അതീതമായി മനുഷ്യചങ്ങല സൃഷ്ടിച്ചാണ് ഭരണഘടന വിരുദ്ധമായ നിയമ ഭേദഗതിക്കെതിരെ കാഞ്ഞിരപ്പള്ളി യിലെ മതേതര സമൂഹം പ്രതിരോധം തീർത്തത് .

ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകിട്ട് 4.20 ന് കെ. കെ. റോഡിൽ കുരിശുങ്കൽ മുതൽ 26 റാം മൈൽ ജംക്ഷൻ വരെ ദേശിയ പാതയുടെ വലത് വശത്തായി മനുഷ്യ ചങ്ങല സൃഷ്ടിച്ചു . ചങ്ങലയായി അണിചേരുന്ന ജനങ്ങൾ ഭരണഘടയുടെ ആമുഖം ഏറ്റ് ചൊല്ലി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ചങ്ങലയിൽ ആയിരങ്ങൾ പങ്കാളികളായി.

പേട്ട കവലയിൽ ചേർന്ന മാനവ സൗഹൃദ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം ചെയ്തു. സാംസ്ക്കാരിക പ്രവർത്തകൻ സ ഹീദ് റൂമി മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർ പേഴ്സണും പഞ്ചായത്ത് പ്രസിഡണ്ടുമായ ഷക്കീലാ നസീർ അധ്യക്ഷയായി. പഞ്ചായത്ത് അംഗം എം എ റിബിൻ ഷാ സ്വാഗതം പറഞ്ഞു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എൻ പ്രഭാകരൻ ,വി പി ഇസ്മായിൽ, സി പി ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.വി ബി ബിനു, ഡി സി സി ജനറൽ സെക്രട്ടറി പ്രഫ റോണി കെ ബേബി, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പി എ അബ്ദുൽ കരീം മുസലിയാർ, സി എസ് ഡി എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ വി തങ്കപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിജോ വാളാന്തറ, പഞ്ചായത്ത് അംഗങ്ങളായ സജിൻ വി വട്ടപ്പള്ളി, ഒ വി റജി, ബീനാ ജോബി, നൈനാച്ചൻ വാണിയപുരയ്ക്കൽ, നസീമഹാരിസ് എന്നിവർ സംസാരിച്ചു.