കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പുളിക്കൽ പരുക്കേറ്റു ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍  മാര്‍ ജോസഫ് പുളിക്കൽ  പരുക്കേറ്റു ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പുളിക്കൽ പരുക്കേറ്റു പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് പാലായിൽ നടത്തിയ ക​ര്‍​ഷ​ക​ജാ​ഥ​യുടെ സമാപന സമ്മേളന വേദിയില്‍ നിന്നും കാലുതെന്നി താഴെ വീണാണ് അദ്ദഹത്തിനു പരിക്കുപറ്റിയത് . വീഴ്ചയിൽ അദ്ദേഹത്തിന്റെ നട്ടെല്ലിലെ കശേരുക്കൾക്കു ചതവുണ്ടായിട്ടുണ്ട് . ഒന്നര മാസത്തെ പൂർണ വിശ്രമത്തിൽ..

സമാപനം സമ്മേളനം നടക്കുമ്പോള്‍ വേദിയിലെ തന്‍റെ ഇരിപ്പിടത്തിലേയ്ക്ക് പോകാനായി സ്റ്റേജിന്റെ വശത്തെ കാര്‍പ്പറ്റില്‍ ചവിട്ടിയ ബിഷപ്പ് കാല്‍ വഴുതി താഴെ താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയില്‍ പരിക്ക് പറ്റിയ പിതാവിനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കകം വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് അദ്ദഹത്തെ മാറ്റും എന്നാണ് അറിയുന്നത്. അദ്ദേഹത്തിനു ഒന്നരമാസത്തെ പരിപൂർണ വിശ്രമം ആണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത് .