ധാർമ്മികാധിഷ്ടിതമായ ജീവിതശൈലിയിൽ കുടുംബങ്ങൾ വളരണം .. മാർ മാത്യു ആനിക്കട്ടുകുഴിയിൽ

ധാർമ്മികാധിഷ്ടിതമായ ജീവിതശൈലിയിൽ കുടുംബങ്ങൾ വളരണം .. മാർ മാത്യു ആനിക്കട്ടുകുഴിയിൽ

കാഞ്ഞിരപ്പള്ളി : ധാർമ്മികാധിഷ്ടിതമായതും ദൈവവിശ്വാസത്തിൽ അടിയുറച്ചതുമായ ജീവിതശൈലിയിൽ കുടുംബങ്ങൾ വളരണമെന്നു ഇടുക്കി രൂപതാ അധ്യക്ഷൻ മാർ മാത്യു ആനിക്കട്ടുകുഴിയിൽ. കാഞ്ഞിരപ്പള്ളി രൂപതാ 10-ാംമത് പാസ്റ്ററല്‍ കൗസിലിന്റെ പ്രഥമയോഗം ഉല്‍ഘാടനം ചെയ്യിത് സംസാരിക്കുകയായിരുന്നൂ അദ്ദേഹം

ഒരു യാഥാർത്ഥ ക്രൈസ്തവ വിശ്വാസി, വിവാഹിതാൻ ആകുന്പോൾ, തങ്ങളുടെ വിശ്വാസങ്ങൾക്ക് കോട്ടം തട്ടാതെ വിധത്തിൽ വേണം തന്റെ പങ്കാളിയെ തെരഞ്ഞെടുക്കേണ്ടത് . ചിലപ്പോഴെങ്കിലും, ചില ക്രൈസ്തവ വിശ്വാസികൾ തങ്ങളുടെ വിവാഹകാര്യത്തിൽ സ്വാർത്ഥമതികൾ ആകുന്നതു കണ്ടിട്ടുണ്ട്. കഷ്ട്ടപെട്ടു വളർത്തി വലുതാക്കിയ മാതാപിതാക്കളെയും കുടുബത്തെയും മറന്നു, തങ്ങളുടെ സുഖം മാത്രം തേടി പോകുന്ന യുവജനങ്ങളുടെ എണ്ണം കൂടി വരുന്നു എന്ന കാര്യം ആശങ്ക ഉളവാക്കുന്നു. ഇത്തരക്കാർ പലപ്പോഴും ചെന്ന് വീഴുന്നത്, തെറ്റായ കൈകളിൽ ആണ് എന്ന് അറിയുമ്പോഴേക്കും തിരിച്ചു വരുവാൻ പറ്റാതെ വിധം കുഴപ്പത്തിൽ പെടാറുണ്ട് . അതിനാൽ വിവാഹ ബന്ധങ്ങൾ ശ്വശതം ആകുന്നതിനു വേണ്ടി പങ്കാളികളെ തെരെഞ്ഞെടുകുന്പോൾ വളരെയധികം സൂക്ഷിക്കണം., തങ്ങളുടെ വിശ്വാസങ്ങൾക്ക് കോട്ടം തട്ടാതെ വിധത്തിൽ വേണം തന്റെ പങ്കാളിയെ തെരഞ്ഞെടുക്കേണ്ടത്. മാർ മാത്യു ആനിക്കട്ടുകുഴിയിൽ ഉദ്‌ബോധിപ്പിച്ചു .

മദ്യപാനവും മയക്കുമരുന്നുകളും സമൂഹത്തെ നാശത്തിലേയ്ക്കു നയിക്കുന്നു. കുടുംബജീവിതത്തെയും ബന്ധങ്ങളെയും തകര്‍ക്കുന്ന സാമൂഹ്യ തിന്മകളില്‍ നിന്നും ദുഷ്ടശക്തികളില്‍ നിന്നും നാം ഒഴിഞ്ഞുമാറണം. സഭാമക്കള്‍ക്കും പൊതുസമൂഹത്തിനും ദിശാബോധം നല്‍കുന്ന ചാലകശക്തിയായി പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മാര്‍ ആനിക്കുഴിക്കാട്ടില്‍ ഓര്‍മ്മിപ്പിച്ചു

നിസ്വാര്‍ത്ഥ സേവനത്തിന്റെയും ശുശ്രൂഷകളുടെയും ഉത്തമ ഉദാഹരണങ്ങളും അംബാസിഡര്‍മാരുമായി പാസ്റ്ററല്‍ കൗണ്‍സിലിലെ ഓരോ അംഗങ്ങളും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയുടെ തെരെഞ്ഞുടുക്കപെട്ട പാസ്റ്ററല്‍ കൗണ്‍സിലിലെ അംഗങ്ങളോട് സ്വകാര്യമായി സംസാരിക്കുന്ന സമയത്താണ് മാർ മാത്യു ആനിക്കട്ടുകുഴിയിൽ ഇങ്ങനെ അഭിപ്രായപെട്ടത് .