മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം നവംബര്‍ 12ന്

മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം നവംബര്‍ 12ന്

കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭയുടെ നിയുക്ത കൂരിയ ബിഷപ് മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം നവംബര്‍ 12 ഉച്ച കഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടത്തും.

രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ വച്ച് മെത്രാഭിഷേക ശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ക്കായുള്ള വിവിധ കമ്മറ്റികള്‍ക്ക് രൂപം നല്‍കി. കമ്മറ്റി ചെയര്‍മാനായി റവ. ഫാ. ജസ്റ്റിന്‍ പഴേപറമ്പിലിനെയും കണ്‍വീനര്‍മാരായി റവ. ഡോ. കുര്യന്‍ താമരശ്ശേരി, റവ. ഫാ. ജോര്‍ജ് ആലുങ്കല്‍, റവ. ഫാ. മാത്യു കല്ലറയ്ക്കൽ എന്നിവരെയും തെരഞ്ഞെടുത്തു.

ജനറല്‍ കണ്‍വീനര്‍മാരായി റവ. ഫാ. കുര്യാക്കോസ് അമ്പഴത്തിനാല്‍, റവ. ഫാ. മാത്യു പാലക്കുടി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ എന്നിവരെ തെരഞ്ഞെടുത്തു. ഫൈനാന്‍സ് കമ്മിറ്റിയിലേയ്ക്ക് റവ. ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, റവ. ഫാ. തോമസ് മറ്റമുണ്ടയില്‍, റവ. ഫാ. ഹബി മാത്യു മാളിയേക്കല്‍ എന്നിവരെ നിയമിച്ചു. റിസപ്ഷന്‍ ആന്റ് ഇന്‍വിറ്റേഷന്‍ കമ്മറ്റിയംഗങ്ങളായി റവ. ഫാ. ജോർജ് പുല്ലന്തനാൽ, റവ. ഡോ. മാത്യു പായിക്കാട്ട്, ഫാ. ജോണ്‍ മതിയത്ത്, അഡ്വ. വി. സി. സെബാസ്റ്റിയന്‍, ജോര്‍ജ് ജെ. മാത്യു പൊട്ടംകുളം എന്നിവരെയും പബ്ലിസിറ്റി കണ്‍വീനര്‍മാരായി ഫാ. മാത്യു പുത്തന്‍പറമ്പില്‍, ഫാ. മാനുവല്‍ പുറ്റുമണ്ണില്‍ എന്നിവരെയും തെരഞ്ഞെടുത്തു. പന്തല്‍ കമ്മറ്റി കണ്‍വീനറായി ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിലിനെയും തെരഞ്ഞെടുത്തു.