മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം ഇന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം ഇന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ

കാഞ്ഞിരപ്പള്ളി ∙ സിറോ മല ബാർ സഭയുടെ നിയുക്ത കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേക കർമങ്ങൾ ഇന്ന് ഉച്ചയ്ക്കു 1.45 മു​ത​ൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ ആരംഭിക്കും.

മ​ഹാ​ജൂ​ബി​ലി ഹാ​ളി​ല്‍​നി​ന്നാ​രം​ഭി​ക്കു​ന്ന ഭ​ക്തി​സാ​ന്ദ്ര​മാ​യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ അ​ഭി​ഷേ​ക​ക​ർ​മ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കും. സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തൃ​ശൂ​ര്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ർ​മി​ക​രാ​കും. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​മ​രി​യ ക​ലി​സ്റ്റ് സൂ​സ​പാ​ക്യം സ​ന്ദേ​ശം ന​ല്‍​കും. മാർ സെബാസ്റ്റ്യന്റെ ജ്യേഷ്ഠ സഹോദരൻ ഫാ. ജോർജ് വാണിയപ്പുരയ്ക്കൽ ആയിരിക്കും തിരുക്കർമശുശ്രൂഷകളുടെ ആർച്ച്ഡീ ക്കൻ

അ​ഭി​ഷേ​ക​ശു​ശ്രൂ​ഷ​ക​ളു​ടെ ആ​രം​ഭ​ത്തി​ല്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ കൂ​രി​യ ചാ​ന്‍​സി​ല​ര്‍ റ​വ.​ഡോ. ആ​ന്‍റ​ണി കൊ​ള്ള​ന്നൂ​ര്‍ നി​യു​ക്ത​മെ​ത്രാ​ന്‍റെ നി​യ​മ​ന ഉ​ത്ത​ര​വ് വാ​യി​ക്കും. വ​ത്തി​ക്കാ​ന്‍ പൗ​ര​സ്ത്യ തി​രു​സം​ഘ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ന്‍ കാ​ര്‍​ഡി​ന​ല്‍ ലെ​യ​നാ​ര്‍​ഡോ സാ​ന്ദ്രി​യു​ടെ അ​നു​ഗ്ര​ഹാ​ശം​സ​ക​ള്‍ മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ ട്രി​ബ്യൂ​ണ​ല്‍ പ്ര​സി​ഡ​ന്‍റും സീ​റോ മ​ല​ബാ​ര്‍ സ​ഭ പോ​സ്റ്റ്‌​ലേ​റ്റ​ര്‍ ജ​ന​റ​ലു​മാ​യ റ​വ.​ഡോ. ജോ​സ് ചി​റ​മ്മേ​ല്‍ വാ​യി​ക്കും. അ​ഭി​ഷേ​ക​ക​ര്‍​മ​ങ്ങ​ള്‍​ക്കു​ശേ​ഷം മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ കൃ​ത​ജ്ഞ​ത അ​ര്‍​പ്പി​ക്കും.

പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ​യും ഇ​ത​ര ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ​യും മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രും മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും പ​ങ്കെ​ടു​ക്കും. പ്ര​ദ​ക്ഷി​ണ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി യൂ​ണി​ഫോ​മ​ണി​ഞ്ഞ 200 പേ​ര്‍ മു​ത്തു​ക്കു​ട​ക​ള്‍ വ​ഹി​ക്കും. ഏ​റ്റ​വും മു​മ്പി​ലാ​യി സ്വ​ര്‍​ണ​ക്കു​രി​ശ്, അ​തി​നു​പി​ന്നി​ലാ​യി തി​രി​ക​ള്‍, യൂ​ണി​ഫോ​മ​ണി​ഞ്ഞ് പേ​പ്പ​ല്‍​പ​താ​ക​യേ​ന്തി​യ 100 ബാ​ലി​ക​മാ​ര്‍, തി​രു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ വൈ​ദി​ക​ര്‍, വി​കാ​രി​ജ​ന​റാ​ള്‍​മാ​ര്‍, മെ​ത്രാ​ന്മാ​ര്‍, ധൂ​പം, സ്ലീ​വ, ഏ​വ​ന്‍​ഗേ​ലി​യോ​ന്‍, ആ​ര്‍​ച്ച്ഡീ​ക്ക​ന്‍, നി​യു​ക്ത​മെ​ത്രാ​ന്‍, സ​ഹ​കാ​ര്‍​മ്മി​ക​ര്‍, പ്ര​ധാ​ന​കാ​ര്‍​മ്മി​ക​ന്‍ എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ദ​ക്ഷി​ണ​ത്തി​ന്‍റെ ക്ര​മം.

പ്ര​ദ​ക്ഷി​ണ​സ​മ​യ​ത്ത് ഗാ​യ​ക​സം​ഘം ആ​മു​ഖ​ഗാ​നം ആ​ല​പി​ക്കും. പൗ​ര​സ്ത്യ സു​റി​യാ​നി ആ​രാ​ധ​ന​ക്ര​മ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ച് സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ല്‍ ര​ക്ത​സാ​ക്ഷി​ക​ളു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ത്തോ​ടു​കൂ​ടി​യാ​ണ് മെ​ത്രാ​ഭി​ഷേ​ക ക​ര്‍​മം ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് നി​യു​ക്ത​മെ​ത്രാ​ന്‍ വി​ശ്വാ​സ​പ്ര​തി​ജ്ഞ ന​ട​ത്തും.

സ​ഭ​യു​ടെ സ​ത്യ​വി​ശ്വാ​സം ഏ​റ്റു​പ​റ​യു​ന്ന​തോ​ടൊ​പ്പം മാ​ര്‍​പാ​പ്പ​യോ​ടും സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ പി​താ​വും ത​ല​വ​നു​മാ​യ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പി​നോ​ടു​മു​ള്ള വി​ധേ​യ​ത്വ​വും അ​ദ്ദേ​ഹം ഏ​റ്റു​പ​റ​യും. സ​ങ്കീ​ര്‍​ത്ത​നാ​ലാ​പ​ന​ത്തി​നും പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കും ശേ​ഷം സ​ഹ​കാ​ര്‍​മി​ക​രാ​യ മെ​ത്രാ​ന്മാ​ര്‍ നി​യു​ക്ത​മെ​ത്രാ​ന്‍റെ ചു​മ​ലി​ല്‍ ശോ​ശ​പ്പ വി​രി​ച്ച് സു​വി​ശേ​ഷ ഗ്ര​ന്ഥം വ​യ്ക്കും. മെ​ത്രാ​ന്‍ സു​വി​ശേ​ഷ​വാ​ഹ​ക​നാ​ണെ​ന്ന് സൂ​ചി​പ്പി​ക്കാ​നാ​ണ് നി​യു​ക്ത​മെ​ത്രാ​ന്‍റെ ചു​മ​ലി​ല്‍ സു​വി​ശേ​ഷ​ഗ്ര​ന്ഥം വ​യ്ക്കു​ന്ന​ത്.

പ്ര​ധാ​ന​കാ​ര്‍​മി​ക​ന്‍റെ കൈ​വ​യ്പ് ശു​ശ്രൂ​ഷ​ക​ളെ തു​ട​ര്‍​ന്ന് നി​യു​ക്ത മെ​ത്രാ​ന്‍ ഔ​ദ്യോ​ഗി​ക ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പു​വ​യ്ക്കും. മെ​ത്രാ​ഭി​ഷേ​ക​ശു​ശ്രൂ​ഷ​യി​ല്‍ പ​ങ്കു​ചേ​രു​ന്ന എ​ല്ലാ​മെ​ത്രാ​ന്മാ​രും നി​യു​ക്ത മെ​ത്രാ​നെ ആ​ശ്ലേ​ഷി​ക്കും. ത​നി​ക്ക് മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പ് കൈ​മാ​റി​യ കൈ ​സ്ലീ​വാ ഉ​പ​യോ​ഗി​ച്ച് സ്ലീ​വാ​ചും​ബ​നം ന​ട​ത്തി ന​വാ​ഭി​ഷി​ക്ത​നാ​യ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ പ​രി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും.