മരടിലെ ഫ്ലാറ്റുകൾ തകർത്തപ്പോൾ, കാണികളുടെ ആഘോഷത്തിമിർപ്പിനിടയിൽ അന്തേവാസികളുടെ തേങ്ങലുകൾ മുങ്ങിപ്പോയി.


അഞ്ചു വർഷങ്ങൾകൊണ്ട് നിർമ്മിച്ചത് അഞ്ചു സെക്കൻഡുകൾ കൊണ്ട് തകർന്നുവീണപ്പോൾ , ചിലർക്ക് കണ്ണുനീർ, മറ്റുചിലർക്ക് ആഹ്ലാദം ..
മരടിലെ ഫ്ലാറ്റുകൾ തകർത്തപ്പോൾ, കാണികളുടെ ആഘോഷത്തിമിർപ്പിനിടയിൽ അന്തേവാസികളുടെ തേങ്ങലുകൾ മുങ്ങിപ്പോയി. ശിഷ്ടജീവിതം സുഖമായി കഴിയുവാൻ ജീവിതത്തിലെ സമ്പാദ്യങ്ങൾ മുഴുവനും ചിലവഴിച്ച് വാങ്ങിയ ആഡംബര ഫ്ലാറ്റുകൾ നിമിഷങ്ങൾകൊണ്ട് തകർന്ന് വെറും പൊടിയായി മാറിയപ്പോൾ, അത് കണ്ടുനിന്ന അന്തേവാസികളുടെ തേങ്ങലുകൾ, ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ആയിരങ്ങളുടെ ആഘോഷത്തിമിർപ്പിനിടയിൽ മുങ്ങിപ്പോയി. മരട് ഹോളി ഫെയ്ത്ത് H2O ഫ്ലാറ്റ് സമുച്ചയം സ്ഫോടനത്തിലൂടെ തകർക്കുന്നത് കാണുവാൻ തടിച്ചുകൂടിയ ആയിരങ്ങളുടെ പ്രതികരണം കാണുക.