” സാകല്യം” ഫോട്ടോഗ്രഫി എക്സിബിഷൻ സ്റ്റുഡിയോ മരിയൻ കോളേജിൽ

” സാകല്യം” ഫോട്ടോഗ്രഫി എക്സിബിഷൻ സ്റ്റുഡിയോ മരിയൻ കോളേജിൽ

കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളേജിലെ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച “സാകല്യം 2019” ഫോട്ടോഗ്രഫി എക്സിബിഷൻ, മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പ്രിൻസിപ്പൽ റവ. ഡോ. മാത്യു പാഴൂർ ഉത്ഘാടനം ചെയ്തു.

ജീവിത യാഥാർത്ഥ്യങ്ങൾ അഭ്രപാളികളിൽ പകർത്തുന്നത് ജീവിതത്തെ പുനർവായന നടത്തുന്നതിന് ഉപകരിക്കുമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.
മീഡിയ ഡിപ്പാർ്ട്മെന്റ് ഡയറക്റ്റർ പ്രൊഫ. എം. വിജയകുമാർ, കോഓർഡിനേറ്റർ ഫാ. സോബി കന്നാലിൽ, , പ്രൊഫ. മൈക്കിൾ പുത്തൻതറ എന്നിവർ പങ്കെടത്തു.

ഫെബ്രുവരി 7, 8 തീയതികളിലായാണ് മരിയൻ കോളജിലെ ഓഡിയോ വിഷ്വൽ സ്റ്റുഡിയോയായ സ്റ്റുഡിയോ മരിയനിൽ “സാകല്യം 2019” ഫോട്ടോഗ്രാഫി എക്സിബിഷൻ നടക്കുന്നത്.