കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി മറിയമ്മ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു, തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗവും, ജോസ് കെ മാണി വിഭാഗവും വെവ്വേറെ വിപ്പുകൾ നൽകി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി മറിയമ്മ  ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു,  തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗവും, ജോസ് കെ മാണി വിഭാഗവും വെവ്വേറെ വിപ്പുകൾ നൽകി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി മറിയമ്മ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു, തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗവും, ജോസ് കെ മാണി വിഭാഗവും വെവ്വേറെ വിപ്പുകൾ നൽകി.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയായ കേരളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ ചോ​റ്റി ഡി​വി​ഷ​നം​ഗം മറിയമ്മ ജോസഫിനെ തെരെഞ്ഞെടുത്തു . എതിർ സ്ഥാനാർഥിയായിരുന്ന പു​ഞ്ച​വ​യ​ല്‍ ഡി​വി​ഷ​നം​ഗം എൽ ഡി എഫിലെ പി ജി വസന്തകുമാരിയെ അഞ്ചിനെതിരെ പത്തുവോട്ടുകൾ നേടിയാണ് മറിയമ്മ ജോസഫ് വിജയിച്ചത്. തുടർന്ന് വ​ര​ണാ​ധി​കാ​രിയായിരുന്ന കോട്ടയം അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ ജി അനിസിന്റെ മുൻപാക സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​വും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​നു​മാ​യി​രു​ന്നു മ​റി​യ​മ്മ ജോ​സ​ഫ്.

തെരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ചെയർമാൻ പി ജെ ജോസഫും, ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടവും വിപ്പ് കൊടുത്തു.

15 അം​ഗ​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മാ​ണ് യു​ഡി​എ​ഫി​നുള്ള​ത്. കോ​ണ്‍​ഗ്ര​സ് -ഏ​ഴ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് – മൂ​ന്ന് എ​ന്നി​ങ്ങ​നെ 10 യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും, സി​പി​എം- നാ​ല്, സി​പി​ഐ – ഒ​ന്ന് എ​ന്നി​ങ്ങ​നെ അ​ഞ്ച് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ മൂ​ന്ന് അം​ഗ​ങ്ങ​ളി​ല്‍ ര​ണ്ട് പേ​ര്‍ ജോ​സ് വി​ഭാ​ഗ​ക്കാ​രും ഒ​രാ​ള്‍ ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​ണ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​വും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​നു​മാ​യി​രു​ന്നു മ​റി​യാ​മ്മ ജോ​സ​ഫ്. ഭർത്താവ് പാറത്തോട് പലപ്ര മുള്ളുകാലയിൽ എം എം ജോസഫ്, സിവിൽ സപ്ലൈസ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ. മക്കൾ : ഡോക്ടർ ജോമിനി ജോയ്‌സ് ( സിംഗപ്പൂർ), ഫെബിനി എം ജോസഫ് , SCMS കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, സ്റ്റെഫി ജോയ്‌സ് അൽഫോൻസാ കോളേജ് പല BA വിദ്യാർത്ഥിനി.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ലെ സോ​ഫി ജോ​സ​ഫ് രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​​ന്ന​ത്. യു​ഡി​എ​ഫി​ലെ ക​രാ​ര്‍ പ്ര​കാ​ര​മാ​ണ് സോ​ഫി ജോ​സ​ഫ് മേ​യ് 29ന് ​രാ​ജി​വ​ച്ച​ത്. 2019 ന​വം​ബ​ര്‍ 20ന് ​സോ​ഫി ജോ​സ​ഫ് രാ​ജി​വ​യ്ക്ക​ണ​മ​ന്നും തു​ട​ര്‍​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ത​ന്നെ മ​റി​യമ്മ ജോ​സ​ഫി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ല്‍​ക​ണ​മെ​ന്നു​മാ​യി​രു​ന്നു യു​ഡി​എ​ഫി​ലെ ക​രാ​ര്‍. എ​ന്നാ​ല്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി, ജോ​സ് -ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ളാ​യി പി​രി​ഞ്ഞ​തോ​ടെ​യാ​ണ് സോ​ഫി രാ​ജി​വ​യ്ക്കാ​ന്‍ വൈ​കി​യ​ത്. ഇ​തി​നി​ടെ ജ​നു​വ​രി​യി​ല്‍ എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ്ര​സി​ഡ​ന്‍റി​നെ​തി​രേ കൊ​ണ്ടുവ​ന്ന അ​വി​ശ്വാ​സ​വും പരാജയപ്പെട്ടിരുന്നു. ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ആ​റു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് സോ​ഫി ജോ​സ​ഫ് രാ​ജി​വ​ച്ച​ത്.