മണിക്കുട്ടിയുടെ മധുരംവയ്പ്പ് ചടങ്ങ് അടിപൊളിയാക്കി ബന്ധുക്കളും സുഹൃത്തുക്കളും…

മണിക്കുട്ടിയുടെ മധുരംവയ്പ്പ് ചടങ്ങ് അടിപൊളിയാക്കി ബന്ധുക്കളും സുഹൃത്തുക്കളും…

മണിക്കുട്ടിയുടെ മധുരംവയ്പ്പ് ചടങ്ങ് അടിപൊളിയാക്കി ബന്ധുക്കളും സുഹൃത്തുക്കളും…

ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്നു നടത്തിയ അടിപൊളി മധുരംവയ്പ്പു ചടങ്ങ് സജീവനും കുടുംബത്തിനും അവിസ്മരണീയ നിമിഷങ്ങളാണ് സമ്മാനിച്ചത്. വിവാഹ നിശ്ച്ചയത്തിനു ശേഷം, വിവാഹത്തിന് മുൻപ്, വിവാഹ സ്വപ്നങ്ങളിൽ കഴിയുന്ന വധുവിനെ ആശംസിക്കുവാനും, ആദരിക്കുവാനും ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്നു നടത്തുന്ന ഒരു മനോഹരമായ ചടങ്ങാണ് മധുരംവയ്‌പ്പ് ചടങ്ങ് .

കാഞ്ഞിരപ്പള്ളി മരുതുകുന്നേൽ സജീവൻ ജെസ്സി ദമ്പതികളുടെ മകളായ എലിസബത്തിന്റെ മധുരംവയ്പ്പു അടിപൊളി ചടങ്ങുകളോടെയാണ് നടത്തിയത്. ആങ്ങളമാരും കസിൻസും ചേർന്ന് വധുവിനെ എടുത്തുകൊണ്ടാണ് അലങ്കരിച്ച വേദിയിലെത്തിച്ചത് . തുടർന്ന് വായ് കഴുകൽ ചടങ്ങു നടത്തിയതിനു ശേഷം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മധുരംവയ്പ്പു നടത്തി. തുടർന്ന് മാർഗംകളി ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ സദസ്സിൽ അരങ്ങേറി. തുടർന്ന് നടത്തിയ ഗാനമേളയും ഡാൻസും അരങ്ങു തകർത്തു. ഗായകർക്കൊപ്പം വിരുന്നുകാരും മൈക്ക് കൈയിലെടുത്തതോടെ സദസ്സ് ആഹ്ളാദത്തിൽ ഇളകിമറിഞ്ഞു. കലാകാരനായ പോൾ അവതരിപ്പിച്ച അനശ്വര നടൻ ജയന്റെ വേഷം കാണികൾ നന്നായി ആസ്വദിച്ചു .

വധുവിന്റെ മാതാപിതാക്കളായ സജീവനും, ജെസ്സിയുമുൾപ്പെടെ വിരുന്നുകാരിൽ ഭൂരിഭാഗം പേരും സന്തോഷത്തിൽ മതിമറന്ന് അടിപൊളി ഡാൻസിന് ചുവടുവച്ചപ്പോൾ അത് അവിസ്മരണീയ നിമിഷങ്ങളായിന്നു സമ്മാനിച്ചത്.
പരിപാടിയിൽ പങ്കെടുക്കുവാനായി വരൻ ടോം സെബാസ്റ്റ്യനും എത്തിയത് ഇരട്ടിമധുരമായി ..

കാഞ്ഞിരപ്പള്ളി പുളിമാവിലുള്ള കടമപുഴ കുടുബത്തിന്റെ ഉടമസ്ഥതലിലുള്ള ” തറവാട് ഫാം ഹൗസിൽ ” ആണ് ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. . എല്ലാവിധ സൗകര്യങ്ങളുമുള്ള അതിമനോഹരമായ ആ ഫാം ഹൗസിൽ വച്ച് നടത്തിയത് ചടങ്ങിന് മാറ്റുകൂട്ടി .

ഒരാളുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കാറുള്ള വിവാഹം പോലെയുള്ള ചടങ്ങുകൾ ഇങ്ങനെ അടിപൊളിയായിട്ടുവേണം ആഘോഷിക്കുവാൻ.. അത് വിവാഹത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു.. ഒപ്പം മനം നിറഞ്ഞ സന്തോഷത്തോടെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുവാൻ അത് വധൂവരന്മാർക്കു പ്രചോദനം ഏകുകയും ചെയ്യുന്നു.,.