മേ​രി​ക്വീ​ന്‍​സിൽ വർണ്ണപ്രപഞ്ചം ഒരുക്കി ” മാ​രി​വി​ല്ല്- 2017 ” ( വീഡിയോ )

മേ​രി​ക്വീ​ന്‍​സിൽ വർണ്ണപ്രപഞ്ചം ഒരുക്കി ” മാ​രി​വി​ല്ല്- 2017 ” ( വീഡിയോ )

കാ​ഞ്ഞി​ര​പ്പ​ള​ളി : കുരുന്നുകൾ ആടിയും പാടിയും, ചിത്രം വരച്ചും, നിറങ്ങൾ നൽകിയും ഇ​രു​പ​ത്താ​റാം മൈ​ല്‍ മേ​രി​ക്വീ​ന്‍​സ് മി​ഷ​ന്‍ ആ​ശു​പ​ത്രിയിൽ ഉത്സവപ്രതീതി സൃഷ്ട്ടിച്ചു.

മേ​രി​ക്വീ​ന്‍​സിലെ ശി​ശു​രോ​ഗ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശനിയാഴ്ച ​ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ ക​ള​റിം​ഗ്, പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ നടത്തി. മാ​രി​വി​ല്ല്- 2017 എ​ന്ന് പേ​രു​ന​ല്‍​കി​യ ആ പ്രോ​ഗ്രാ​മി​ലൂ​ടെ കു​ട്ടി​ക​ളു​ടെ സ​ര്‍​ഗ​വാ​സ​ന ഉണർത്തുവാനാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നു ആ​ശു​പ​ത്രി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ മ​ണ്ണ​നാ​ല്‍ സി​എം​ഐ പറഞ്ഞു .

അ​ഞ്ചു വ​യ​സ് വ​രെ പ്രാ​യ​മു​ള​ള കു​ട്ടി​ക​ള്‍​ക്ക് ക​ള​റിം​ഗ് മ​ത്സ​ര​വും, അ​ഞ്ചു വ​യ​സു​മു​ത​ൽ 10 വ​യ​സ് വ​രെ പ്രാ​യ​മു​ള​ള കു​ട്ടി​ക​ള്‍​ക്ക് പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ് മ​ത്സ​ര​വു​മാ​ണ് സംഘടിപ്പിച്ചത് . വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്കേ​റ്റും നൽകി.

മത്സരത്തിന് ശേഷം കുട്ടികൾ തങ്ങളുടെ കലാവിരുതുകൾ പ്രദർശിപ്പിച്ചു. തുർടർന്നു കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കസേരകളി, പാസിംഗ് ദി ബോൾ, മുതലായ വിവിധ ഗെയിമുകളും അരങ്ങേറി. ഏകദേശം മുന്നോറോളം കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു


മേ​രി​ക്വീ​ന്‍​സിൽ വർണ്ണപ്രപഞ്ചം ഒരുക്കി ” മാ​രി​വി​ല്ല്- 2017 ”

LINKS