മേ​രി​ക്വീ​ന്‍​സി​ല്‍ ചിത്രകലാ മ​ത്സ​ര​ങ്ങ​ള്‍ – “മാ​രി​വി​ല്ല് -2017”

മേ​രി​ക്വീ​ന്‍​സി​ല്‍ ചിത്രകലാ മ​ത്സ​ര​ങ്ങ​ള്‍ – “മാ​രി​വി​ല്ല് -2017”

കാ​ഞ്ഞി​ര​പ്പ​ള​ളി: ഇ​രു​പ​ത്താ​റാം മൈ​ല്‍ മേ​രി​ക്വീ​ന്‍​സ് മി​ഷ​ന്‍ ആ​ശു​പ​ത്രി ശി​ശു​രോ​ഗ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 11ന് ​രാ​വി​ലെ 9.30ന് ​ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ ക​ള​റിം​ഗ്, പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും.

മാ​രി​വി​ല്ല്- 2017 എ​ന്ന് പേ​രു​ന​ല്‍​കി​യി​രി​ക്കു​ന്ന ഈ ​പ്രോ​ഗ്രാ​മി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ സ​ര്‍​ഗ​വാ​സ​ന ഉ​ണ​ര്‍​ത്തു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ മ​ണ്ണ​നാ​ല്‍ സി​എം​ഐ അ​റി​യി​ച്ചു. അ​ഞ്ചു വ​യ​സ് വ​രെ പ്രാ​യ​മു​ള​ള കു​ട്ടി​ക​ള്‍​ക്ക് ക​ള​റിം​ഗ് മ​ത്സ​ര​വും, അ​ഞ്ചു വ​യ​സു​മു​ത​ൽ 10 വ​യ​സ് വ​രെ പ്രാ​യ​മു​ള​ള കു​ട്ടി​ക​ള്‍​ക്ക് പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ് മ​ത്സ​ര​വു​മാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്കേ​റ്റും ന​ൽ​കും.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ എ​ട്ടി​ന് മു​മ്പാ​യി ആ​ശു​പ​ത്രി​യി​ല്‍ പേ​രു​ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഓ​രോ വി​ഭാ​ഗ​ത്തി​ലും ആ​ദ്യം പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 150 പേ​ര്‍​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് മ​ത്സ​രാ​വ​ശ്യ​ത്തി​നു​ള​ള സാ​മ​ഗ്രി​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കും. മ​ത്സ​രാ​ർ​ഥി​ക​ള്‍ ജ​ന​ന​ത്തീ​യ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളോ സ്‌​കൂ​ള്‍ അ​ധി​കാ​രി​ക​ളു​ടെ സാ​ക്ഷ്യ​പ​ത്ര​മോ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ഫോ​ൺ: 04828202460, 201300