കോറോണാ പ്രതിരോധത്തിനായി മാസ്ക്ക് നിർമ്മാണവുമായി കുടുംബശ്രീ പ്രവർത്തകർ.

കോറോണാ പ്രതിരോധത്തിനായി മാസ്ക്ക് നിർമ്മാണവുമായി കുടുംബശ്രീ പ്രവർത്തകർ.


കാഞ്ഞിരപ്പള്ളി : നാട്ടിലെങ്ങും മാസ്ക് കിട്ടാത്ത സാഹചര്യത്തിൽ പഞ്ചായത്ത് അംഗം എം എ റിബിൻ ഷായുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ തേജസ്, സൗഭാഗ്യ, ഐശ്വര്യാ ,ഒരുമ എന്നീ കുടുംബശ്രീകളിലെ എട്ടു വനിതകൾ ചേർന്നാണ് ആയിരത്തോളം മാസ്ക്കുകൾ നിർമ്മിക്കുന്നത് . കൊടുവന്താനം ജുമാ മസ്ജിദ് പരിപാലന സമിതി സെക്രട്ടറി നസീർ കരിപ്പായിലാണ് ഇതിനാവശ്യമായ തുണി വാങ്ങി നൽകിയത്.

കുടുംബശ്രീ ലീഡർ ദീപ്തി ഷാജി, നജി മുന്നിസ, റീനാ നൗഷാദ്, റജീനാ ഷരീഫ്, ഷാജിത, രഹനാ ഫാത്തിമ, ലൈജു റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് മാസ്ക്ക് തുന്നൽ നടക്കുന്നത്. മാസ്ക്ക് തയ്യൽ പൂർത്തീകരിച്ച് തിങ്കളാഴ്ച മുതൽ വീടുകളിലെത്തിക്കും