കാഞ്ഞിരപ്പള്ളിയുടെ സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യം ആയിരുന്ന മാത്യൂ മടുക്കക്കുഴി (95) നിര്യാതനായി

കാഞ്ഞിരപ്പള്ളിയുടെ സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യം ആയിരുന്ന മാത്യൂ മടുക്കക്കുഴി (95) നിര്യാതനായി

കാഞ്ഞരപ്പള്ളി : പ്രസിദ്ധ വാഗ്മിയും, ഗ്രന്ഥകാരനും, സാംസ്‌കാരിക പ്രവർത്തകനും, കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റും , സെക്രട്ടറിയുമായിരുന്ന മാത്യൂ മടുക്കക്കുഴി (95) നിര്യാതനായി. വളരെക്കാലം കാഞ്ഞിരപ്പള്ളിയുടെ സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യം ആയിരുന്നു അദ്ദേഹം. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (15/05/2018) രാവിലെ 9 മണിക്ക് സ്വവസതിയിൽ നിന്ന് ആരംഭിച്ചു ആനക്കല്ല് സെന്റ് ആന്റണിസ് ദേവാലയത്തിലെ കുടുംബകല്ലറയിൽ സംസ്കരിക്കും.. ഭാര്യ റോസമ്മ, എർത്തയിൽ കുടുംബാംഗം.

അന്തരിച്ച ശ്രീ മാത്യു മടുക്കക്കുഴിയുടെ ഭൗതിക ശരീരം തിങ്കളാഴ്ച ഒന്നരയ്ക്ക് കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ അങ്കണത്തിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് രണ്ടുമണിക്ക് വീട്ടിലേക്കു കൊണ്ടുപോകും.

ദീപിക എഡിറ്റോറിയൽ ബോർഡ് അംഗം ആയിരുന്ന അദ്ദേഹം കത്തോലിക്കാ കോൺഗ്രസിന്റെ സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗവും, രൂപത സെക്രട്ടറിയും , പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. നിലയ്ക്കൽ കമ്മറ്റിയിലും അദ്ദേഹം ഔദോഗിക സ്ഥാനം വഹിച്ചിട്ടുണ്ട് .നിരവധി ആയുർവേദ ഗ്രന്ഥങ്ങൾ രചിട്ടുള്ള അദ്ദഹത്തിനു ആയുവേദ ചികിത്സയിൽ അഗാധ ജ്ഞാനം ഉണ്ടായിരുന്നു. ബാങ്കിങ്ങ് നെ പറ്റിയും, ഔഷധസസ്യങ്ങളെപ്പറ്റിയും അദ്ദേഹം ആധികാരിക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച “പുരാതന ക്രൈസ്തവ കേന്ദ്രങ്ങളിലൂടെ” എന്ന പുസ്തകം വളരെ പ്രസിദ്ധമാണ്. മുപ്പതോളം പുസ്തകങ്ങളും, നിരവധി ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട് .

പാലാ സെൻട്രൽ ബാങ്കിൽ 1944- ൽ ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് കാഞ്ഞിരപ്പള്ളിയിലെ കോമ്മൺ വെൽത്ത് ബാങ്കിൽ ജോലി ചെയ്തു. അതിനു ശേഷം 1955 ൽ കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്ഥാപക ഡയറക്ടർ ആയി സ്ഥാനമേറ്റു. പിന്നീട് 1962 മുതൽ 1982 വരെ നീണ്ട 20 വർഷങ്ങൾ ബാങ്കിന്റെ സെക്രട്ടറിയായി ചുമതല വഹിച്ചു.

ചെറിയ ഒരു ബാങ്കായിരുന്ന കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിനെ, കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിൽ ഒന്നായി മാറ്റിയത്തിൽ പ്രധാന പങ്കു വഹിച്ചത് മാത്യൂ മടുക്കക്കുഴിയാണ്. സഹകരണ രംഗത്തെ പ്രവർത്തനത്തിന് അന്നത്തെ ഗവർണ്ണർ പി. രാമചന്ദ്രൻ അദ്ദേഹത്തിന് പ്രതേക അവാർഡ് നൽകി ആദരിച്ചിരുന്നു.

സഹകരണ ബാങ്കിൽ നിന്നും റിട്ടയർ ചെയ്ത ശേഷം നിർമല ട്രസ്റ്റ് എന്ന പേരിൽ സ്വാകാര്യ ബാങ്ക് സ്ഥപിച്ചു അതിന്റെ ജനറൽ മാനേജർ ആയി സേവനം നടത്തിവരികയായിരുന്നു . കഴിഞ്ഞ വര്ഷം അദ്ദേഹം ആരോഗ്യപരമായ കരണങ്ങളായിൽ ജോലിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ചു. ഇരുപത്തി നാലാം വയസ്സിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച മാത്യു മടുക്കക്കുഴി തൊണ്ണൂറ്റിനാലാം വയസ്സിൽ ജോലിയിൽ നിന്നും വിരമിച്ചപ്പോൾ, എഴുപതു വര്ഷം തുടർച്ചയായി ജോലി ചെയ്തു ശമ്പളം വാങ്ങിയയാൾ എന്ന അപൂർവ റിക്കോർഡും സ്വന്തമാക്കി.

കലാരംഗത്തും അദ്ദേഹം തന്റെ കഴിവുകൾ പ്രദർശിപ്പിച്ചിട്ടുണ്ട് . സ്വദേശമായ ആനക്കല്ലിൽ അരങ്ങേറിയ നിരവധി നാടകങ്ങളിൽ അദ്ദഹം അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ച സ്ത്രീ വേഷങ്ങൾ വളരെ പ്രസിദ്ധമാണ്.

മക്കൾ : എം മാത്യു, ( എം മാത്യു ആൻഡ് അസ്സോസിയേറ്റ്സ്, കാഞ്ഞിരപ്പള്ളി ), എം എം എബ്രഹാം, ( റിട്ട . സീനിയർ മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്) , എം എം ആന്റണി ( നിർമല ട്രസ്റ്റ് കാഞ്ഞിരപ്പള്ളി ), എം എം ജോസ് മാത്യു (മൈൻഡ് സ്‌കേപ്പ് ആർക്കിടെക്ട് പാലാ ), ഷേർലി ടോം (ആലക്കൽ, കാഞ്ഞിരമറ്റം) .

മരുമക്കള്‍: തെയ്യാമ്മ മാത്യു ആലാനിക്കല്‍ (പൂഞ്ഞാര്‍), കൊച്ചുറാണി എബ്രാഹം ഞാവള്ളില്‍ ചൂരനാട്ട് (കരൂര്‍), ലില്ലിക്കുട്ടി ആന്റണി ചേരാടിയില്‍ (പഴയിടം), ബിന്‍സി ജോസ് തകിടിയില്‍ (തച്ചംപാറ), റ്റോം ജേക്കബ് ആലയ്ക്കല്‍ (കാഞ്ഞിരമറ്റം).