മാത്യു മടുക്കക്കുഴിയ്ക്ക് ആയിരങ്ങളുടെ അശ്രുപൂജ..

മാത്യു മടുക്കക്കുഴിയ്ക്ക് ആയിരങ്ങളുടെ  അശ്രുപൂജ..

കാഞ്ഞിരപ്പള്ളി: പ്രസിദ്ധ വാഗ്മിയും, ഗ്രന്ഥകാരനും, സാംസ്‌കാരിക പ്രവർത്തകനും, കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റും , സെക്രട്ടറിയുമായിരുന്ന മാത്യു മടുക്കക്കുഴിയുടെ സംസ്‌ക്കാര കര്‍മ്മം ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍ ആയിരങ്ങളുടെ സാന്നിധ്യത്തിൽ നടത്തി. കൈവച്ച മേഖലകളില്ലൊം മികവ് തെളയിച്ച അതുല്ല്യ പ്രതിഭയായിരുന്നു മാത്യു മടുക്കക്കുഴിയെന്ന് അനുശോചന പ്രസംഗത്തില്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.

കാഞ്ഞിരപ്പള്ളി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് അങ്കണത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴും സ്വഭവനത്തിലെത്തിച്ചപ്പോഴും അന്ത്യമോപചാരമര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ മന്ത്രി കെ. എം. മാണി, ആന്റോ ആന്റണി എം. പി, ജോസ് കെ. മാണി എം, പി., എം. എല്‍. എമാരായ എന്‍. ജയരാജ്, പി. സി. ജോര്‍ജ്, മുന്‍ എം. പി. വക്കച്ചന്‍ മറ്റത്തില്‍, മുന്‍ എം. എല്‍. എ. കെ. ജെ. തോമസ് എന്നിവര്‍ വീട്ടിലെത്തി അന്ത്യമോപചാരമര്‍പ്പിച്ചു.

രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റിയന്‍ വാണിയപുരയ്ക്കല്‍ തുടങ്ങിയവര്‍ ശുശ്രൂഷകൾക്ക് നേതൃത്വം നല്‍കി.