അറയ്ക്കൽ പിതാവിനെ ആദരിക്കുവാൻ എത്തിയ ബ്രിട്ടനിലെ നോർത്ത് ബ്രിസ്റ്റോളിലെ മേയറായ ടോം ആദിത്യ നടത്തിയ പ്രസംഗം .

അറയ്ക്കൽ പിതാവിനെ ആദരിക്കുവാൻ എത്തിയ ബ്രിട്ടനിലെ നോർത്ത് ബ്രിസ്റ്റോളിലെ മേയറായ ടോം ആദിത്യ നടത്തിയ പ്രസംഗം .

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ച മാര്‍ മാത്യു അറയ്ക്കലിന് പൊതുസമൂഹം നൽകിയ ജനകീയ സ്‌നേഹാദരവിൽ പങ്കെടുക്കുവാൻ എത്തിയ ബ്രിട്ടനിലെ നോർത്ത് ബ്രിസ്റ്റോളിലെ മേയറായ ടോം ആദിത്യ നടത്തിയ പ്രസംഗം ഇവിടെ കാണുക . മറ്റുള്ളവരെ കൈപിടിച്ചുയർത്തി ഉന്നത നിലയിൽ എത്തിക്കുന്നതിൽ അറയ്ക്കൽ പിതാവ് വളരെയേറെ പരിശ്രമിച്ചിരുന്നുവെന്നും, അതിന്റെ ഉത്തമ ഉദാഹരണമാണ് ബ്രിട്ടനിലെ മേയർ പദവിയിൽ വരെയെത്തിയ തന്റെ ജീവിതമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി.

റാന്നി ഇരൂരിക്കൽ ആദിത്യപുരം തോമസ് മാത്യു -ഗുലാബി മാത്യു ദമ്പതികളുടെ മകനായ ബ്രിട്ടീഷ് പൗരത്വമുള്ള ടോം ആദിത്യ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന്റെ തുടക്കത്തിൽ അറയ്ക്കൽ പിതാവിനൊപ്പം കോളേജിന്റെ പ്രവർത്തങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ബ്രിസ്റ്റോളിന്റെ സാമൂഹികരംഗത്ത് ഉപദേശകനും സാമ്പത്തിക ഉപദേഷ്ടാവും കോളമിസ്റ്റുമാണ് ടോം ആദിത്യ.

സോമർസെറ്റ് പോലീസ് പാനലിന്റെ വൈസ് ചെയർമാനും ബ്രിട്ടിഷ് മൾട്ടി ഫൈത്ത് ഫോറത്തിന്റെ ചെയർമാനും കൂടിയാണ് അദ്ദേഹം . കൺസർവേറ്റീവ് പാർട്ടി ടിക്കറ്റിന്റെ കീഴിൽ തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ ബ്രാഡ്ലി സ്റ്റോക്ക് സൗത്ത് നിയോജകമണ്ഡലത്തിൽ നിന്ന് ടോം വിജയിച്ചിരുന്നു. കൗൺസിലിലെ വിവിധ കമ്മിറ്റികളിൽ ഡെപ്യൂട്ടി മേയറായും പ്ളാനിങ്, ഗതാഗത-പരിസ്ഥിതി കമ്മിറ്റിയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഡേവിഡ് കാമറൂൺ, തെരേസ മെയ് മുതലായ അന്താരാഷ്ട്ര പ്രമുഖരുടെ അടുത്ത സുഹൃത്തായ അദ്ദേഹം, കടന്നുപോയ തന്റെ ജീവിതവഴികൾ മറക്കാതെ അതിൽ അഭിമാനം കൊള്ളുന്നയാളാണ്.