പാറത്തോട്ടിലെ ഓട്ടോ / ടാക്‌സി ഡ്രൈവർമാർക്ക് കോവിഡ് 19 അതിജീവന പദ്ധതിയുമായി MDS

പാറത്തോട്ടിലെ  ഓട്ടോ / ടാക്‌സി ഡ്രൈവർമാർക്ക്  കോവിഡ് 19 അതിജീവന പദ്ധതിയുമായി MDS


പാറത്തോട്: പാറത്തോട്ടിലെ നൂറ്റി ഇരുപത്തഞ്ചോളം ഓട്ടോ / ടാക്‌സി / പിക്കപ്പ് / ലോറി ഡ്രൈവർമാർക്കായി മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി നടപ്പിലാക്കുന്ന ഒരു മാസം നീളുന്ന കോവിഡ് 19 അതിജീവന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.

മറ്റുള്ളവരുടെ അത്യാവശ്യങ്ങളിലും അപകട സന്ദര്‍ഭങ്ങളിലും സ്വന്തം ആരോഗ്യം നോക്കാതെ സഹായഹസ്തവുമായി ഓടിയെത്തുന്ന ഒരു വിഭാഗമാണ് ടാക്‌സി ഡ്രൈവേഴ്‌സെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ ഇടയിലും ആളുകളുടെ യാത്രയ്ക്കും തങ്ങളുടെ നിലനില്‍പ്പിനുമായി വാഹനം ഓടിക്കുവാന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതിനാല്‍ കോവിഡ് 19ല്‍ നിന്ന് സംരക്ഷണം ലഭിക്കേണ്ടതിന് ഇവര്‍ക്കായി മാസ്‌കുകളും സോപ്പുകളും സാനിറ്റൈസറും ലഭ്യമാക്കുന്നതോടൊപ്പം രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിന് പ്രതിദിനം ഓരോ പായ്ക്കറ്റ് പാലും നല്‍കും.

ഡീസല്‍ വിലയും ഇന്‍ഷ്വറന്‍സ് തുടങ്ങിയ മറ്റു ചെലവുകളും വര്‍ധിച്ചതിനാലും ഓട്ടം കുറഞ്ഞതുമൂലവും വരുമാനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളായ അരി, വെളിച്ചെണ്ണ, തേയില, ചുക്കുകാപ്പി, ബ്രെഡ് എന്നീ ഭക്ഷ്യ വസ്തുക്കളും പദ്ധതിയിലൂടെ ലഭ്യമാക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ കാലാവധി ഒരുമാസത്തേക്കായിരിക്കും.

ജോയിന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കിളിരൂപ്പറന്പില്‍, ഷാബോച്ചന്‍ മുളങ്ങാശേരി, ജെയ്‌സണ്‍ ചെന്പ്‌ളായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കമ്മിറ്റി അംഗങ്ങളായ ജോമോന്‍ കെ.ജെ., റഹിം കെ.എസ്., മോഹനന്‍ എം.എസ്., സജി കല്ലോലിക്കല്‍, സജി മുള്ളുകാലായില്‍, ബാബു മഞ്ഞാക്കല്‍, ടോമി തട്ടുങ്കല്‍, സുനില്‍ അരുവിക്കുഴി, ജോഷി ചിന്നൂര്‍, മമ്മൂട്ടി പൂഴിത്തറയില്‍, ജോഷി കെ. ജോസഫ്, അഭിലാഷ് കെ.എസ്. കുറുമാക്കല്‍, സോണി വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.