കാഞ്ഞിരപ്പള്ളി മീഡിയാ സെന്റർ വാർഷിക സമ്മേളനവും കുടുംബ സംഗമവും ശനിയാഴ്ച

കാഞ്ഞിരപ്പള്ളി മീഡിയാ സെന്റർ വാർഷിക സമ്മേളനവും കുടുംബ സംഗമവും ശനിയാഴ്ച

കാഞ്ഞിരപ്പള്ളി: മീഡിയാ സെന്റർ ചാരിറ്റബിൾ സൊസൈറ്റിയുടെ എട്ടാമത് വാർഷിക സമ്മേളനവും കുടുംബ സംഗമവും ശനിയാഴ്ച്ച നടക്കും. അഞ്ച് മണിക്ക് ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന പൊതു സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. മീഡിയാ സെന്റർ പ്രസിഡന്റ് റ്റി.എസ് അജീഷ് അദ്ധ്യക്ഷത വഹിക്കും.

കുടുംബ സംഗമ ഉദ്ഘാടനം ഡോ.എൻ ജയരാജ് എം.എൽ.എ നിർവഹിക്കും. പി.സി.ജോർജ് എം.എൽ.എ മുഖ്യ പ്രഭാഷണവും ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉപഹാര സമർപ്പണവും നിർവഹിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷക്കീല നസീർ, കെ.എസ്.രാജു, ജയാ ജേക്കബ് ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി.എ.ഷമീർ, ഗ്രാമ പഞ്ചായത്തംഗം ജോഷി അഞ്ചനാട്ട് ,രതീഷ് മറ്റത്തിൽ എന്നിവർ സംസാരിക്കും