ജീവിതശൈലി രോഗങ്ങൾ സ്വയം മനസ്സിലാക്കുവാൻ മെഡിക്കൽ കിറ്റ് വിതരണം ചെയ്തു

ജീവിതശൈലി രോഗങ്ങൾ സ്വയം മനസ്സിലാക്കുവാൻ മെഡിക്കൽ കിറ്റ്  വിതരണം  ചെയ്തു

ജീവിത ശൈലി രോഗങ്ങൾ സ്വയം മനസ്സിലാക്കുവാൻ മെഡിക്കൽ കിറ്റ് വിതരണം ചെയ്തു .

എരുമേലി : അടുത്തകാലത്തായി പൊതുജങ്ങളുടെ ജീവിതശൈലി മാറിയതോടെ രോഗങ്ങൾ പെരുകിയതിന് പ്രതിവിധി ആയി പരിശോധനയും ചികിത്സയും എന്ന ആശയം ആരോഗ്യവകുപ്പ് നടപ്പാക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി രോഗ പരിശോധന കിറ്റുകൾ 12 വനിതകൾക്ക് വിതരണം ചെയ്തു. ഇവർ വീടുകളിലെത്തി സൗജന്യമായി പരിശോധനകൾ നടത്തും.

ഡോക്ടറുടെ സഹായമില്ലാതെ രോഗം അറിയാൻ കഴിയുന്നതും ഈ പ്രക്രിയയിലൂടെ ഡോക്ടറെ സമീപിച്ച് പെട്ടന്നുള്ള ചികിത്സ സ്വീകരിക്കാൻ രോഗികളിൽ അവബോധമുണ്ടാക്കുകയുമാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ രോഗ പരിശോധന കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ, വികസന കാര്യ കമ്മറ്റി അധ്യക്ഷൻ കെ ആർ അജേഷ്, ഡോ. വിനോദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.