മീനച്ചില്‍ ബാങ്ക് ഇലക്ഷന്‍: ജനപക്ഷത്തിനു അട്ടിമറിവിജയം..

മീനച്ചില്‍ ബാങ്ക് ഇലക്ഷന്‍: ജനപക്ഷത്തിനു അട്ടിമറിവിജയം..

കാഞ്ഞിരപ്പിള്ളി, പാലാ, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലായി നിരവധി ശാഖകള്‍ ഉള്ള ബാങ്കായ മീനച്ചില്‍ ഈസ്റ്റ് ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ജനപക്ഷം സ്ഥാനാർത്ഥികൾ വിജയിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസ്സ് സഖ്യത്തിലും അതിനു മുന്‍പ് ഇടതുപക്ഷ സഖ്യത്തിലുമുണ്ടായിരുന്ന ബാങ്ക് ഭരണസമിതിയാണ് ഇപ്രാവശ്യം കേരള ജനപക്ഷം ഒറ്റക്ക് പിടിച്ചടക്കിയത്.

കേരള ജനപക്ഷം സംസ്ഥാന നേതാവായ അഡ്വ. ഷോണ്‍ ജോർജ് തെരെഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി.

ജനപക്ഷം നിയോജകമണ്ഡലം പ്രസിഡന്റ് കെ .എഫ്. കുര്യന്‍ നേതൃത്വം നല്‍കിയ പാനലില്‍ നിക്ഷേപ വിഭാഗത്തില്‍ കെ.എഫ് കുര്യന്‍ കളപ്പുരക്കല്‍ പറമ്പിലും, പട്ടിക ജാതി സംവരണ വിഭാഗത്തില്‍ എം.ജെ. ജോസഫും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജനറല്‍ വിഭാഗത്തില്‍ സി.ജെ. അജിമോന്‍, ജോസ് സെബാസ്റ്റിന്‍, സണ്ണി കദളിക്കാട്ടില്‍, എ.കെ. പവിത്രന്‍, അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, അഡ്വ. ജോര്‍ജ്ജ് സെബാസ്റ്റിന്‍, സജി കൂരീക്കാട്ട്, സെബാസ്റ്റിന്‍ കുറ്റിയാനി, എന്നിവരും വനിതാ സംവരണത്തില്‍ മറിയാമ്മ സണ്ണിയും, രമ തൃദീപ്, വിമല ജോസഫ്, ബാങ്കിങ് പ്രഫഷണല്‍ വിഭാഗത്തില്‍ ഇ.എച്ച് മുഹമ്മദ് ബഷീര്‍, ആര്‍. വെകിടാചലം, എന്നിവരുമാണ് വിജയിച്ചത്.

കേരളത്തിലെ ഏറ്റവും വലിയ അര്‍ബന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ് മീനച്ചില്‍ ഈസ്റ്റ് ബാങ്ക്. ഇരുപതിലേറെ ശാഖകളും, കോര്‍ബാങ്കിങ് സംവിധാനവുമുള്ള ഈ ബാങ്കിന് 600 കോടിയിലേറെ നിക്ഷേപവും, ഏല്ലാ നിക്ഷേപകര്‍ക്കും എ.റ്റി.എം. സൗകര്യവും നിലവിലുണ്ട്.