സ്ത്രീ അനുകൂല നിയമങ്ങളെ സ്ത്രീകൾ തന്നെ ദുർവിനിയോഗം ചെയ്യുന്ന പ്രവണത കൂടിവരുന്നു : കേരള വനിതാ കമ്മിഷൻ മെംബർ ജെ. പ്രമീള ദേവി

സ്ത്രീ അനുകൂല നിയമങ്ങളെ സ്ത്രീകൾ തന്നെ ദുർവിനിയോഗം ചെയ്യുന്ന പ്രവണത കൂടിവരുന്നു : കേരള വനിതാ കമ്മിഷൻ  മെംബർ  ജെ. പ്രമീള ദേവി

കാഞ്ഞിരപ്പള്ളി : വനിതാ കമ്മിഷൻ മെഗാ അദാലത്ത് കാഞ്ഞിരപ്പള്ളി ടൌണ്‍ ഹാളിൽ വെച്ച് നടന്നു.

കേരള വനിതാ കമ്മിഷൻ മെംബർ ജെ. പ്രമീള ദേവിയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ വാഹന വിൽപന ഷോറൂമിലെ ജോലിക്കാരിയെ മേലുദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള 150തോളം പരാതികളാണ് പരിഗണിച്ചത്.

ജോലി സ്ഥലങ്ങളിലും വീടുകളിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും സ്ത്രീ അനുകൂല നിയമങ്ങളെ സ്ത്രീകൾ തന്നെ ദുർവിനിയോഗം ചെയ്യുന്നതുമായുള്ള പ്രശ്നങ്ങളും ഈ പരാതിയിൽ ഉൾപ്പെടുന്നു. സമൂഹത്തിൽ മാനുഷിക മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും ഉള്ള വിലകൾ കുറയുന്നുവെന്നു, മാധ്യമങ്ങളും നിയമപപാലകാരും അതിനെതിരെ ജാഗ്രത ഉള്ളവരായിരിക്കണം എന്നും ജെ. പ്രമീള ദേവി പറഞ്ഞു .