കളഞ്ഞുകിട്ടിയ രണ്ട് പവൻ സ്വർണ്ണമാല വീട്ടമ്മയ്ക്ക് മടക്കി നൽകി മിഥുൻ മണിമല മാതൃകയായി .

കളഞ്ഞുകിട്ടിയ രണ്ട് പവൻ സ്വർണ്ണമാല  വീട്ടമ്മയ്ക്ക് മടക്കി നൽകി മിഥുൻ മണിമല  മാതൃകയായി .


മണിമല: വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാല സോഷ്യൽ മീഡിയയിലൂടെ ഉടമസ്ഥയായ വീട്ടമ്മയെ കണ്ടെത്തി മടക്കി നൽകി മിഥുൻ മണിമല മാതൃകയായി. യുവമോർച്ചയുടെ നിയോജകമണ്ഡലം പ്രസിഡന്റ് ആണ് മിഥുൻ. കുളത്തിങ്കൽ ക്ഷേത്രത്തിന് അടുത്തുള്ള വഴിയിൽ നിന്നും മാല കിട്ടിയത്.

മണിമല പോലീസ് സ്റ്റേഷനിൽ വച്ചാണ് മാല തിരികെ നൽകിയത്. സ്വർണ്ണമാല ലഭിച്ച വിവിരം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്താണ് മാലയുടെ ഉടമയെ വളരെ വേഗം കണ്ടു പിടിച്ചത്. ഇന്നത്തെ വിലനിലവാരം അനുസരിച്ചു എൺപതിനായിരം രൂപയോളം വിലവരുന്ന മുതലാണ് മിഥുൻ സുരക്ഷിതമായി തിരികെയേൽപ്പിച്ചത് .