പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ കെ.എസ്.സി (എം) പൊൻകുന്നത് വച്ച് ആദരിച്ചു

പൊന്‍കുന്നം : കെ.എസ്.സി.(എം) കോട്ടയം ജില്ലാ കമ്മറ്റിയുടെയും,കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെയും നേത്യത്വത്തില്‍ എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു.
” മികവിനൊരു അംഗീകാരം ” എന്ന പേരില്‍ പൊന്‍കുന്നം വ്യാപാരഭവന് ഹാളില്‍ നടന്ന പരിപാടി ജോസ്.കെ.മാണി.എം.പി. ഉല്‍ഘാടനം ചെയ്യതു.
ജില്ലാ പ്രസിഡന്റ് ജോസ് മാങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ മുഖ്യപ്രഭാക്ഷണം നടത്തി.സജി മഞ്ഞകടന്പിൽ, ഷാജി പാമ്പൂരി, സാജന് കുന്നത്ത്, സുമേഷ് ആന്‍ഡ്രൂസ്, പ്രസാജ് ഉരുളികുന്നം, സിറിയക്ക് ചാഴികാടന് എന്നിവര്‍ പ്രസംഗിച്ചു