കിണറ്റിലെ വെള്ളത്തിന് പാൽ നിറം; എന്തു പ്രതിഭാസം എന്ന് അറിയാതെ ജനം ആശങ്കയിൽ

കിണറ്റിലെ  വെള്ളത്തിന് പാൽ നിറം; എന്തു പ്രതിഭാസം എന്ന് അറിയാതെ ജനം ആശങ്കയിൽ


മുണ്ടക്കയം ഈസ്റ്റ് : കിണറ്റിലെ വെള്ളം നിറം മാറി, എന്തു പ്രതിഭാസം എന്ന് അറിയാതെ ജനം ആശങ്കയിൽ. പെരുവന്താനം പാലൂർക്കാവ് ചൂരവിളയിൽ ഗോപാലകൃഷ്ണന്റെ പുരയിടത്തിലെ കിണറ്റിലാണ് വെള്ളം പാൽ നിറമായി മാറിയത്.

ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയ്ക്കു ശേഷം കിണർ വെള്ളത്തിന്റെ നിറം മാറുകയായിരുന്നു. പക്ഷേ, സമീപ കിണറുകളിൽ ഒന്നും നിറം മാറ്റം കണ്ടെത്തിയില്ല. ജിയോളജി, ഭൂഗർഭ ജല അതോറിറ്റി എന്നിവരെ വിവരം അറിയിച്ചു. ഇവർ എത്തി വിശദമായ പരിശോധന നടത്തിയാൽ മാത്രമേ വെള്ളത്തിന്റെ നിറം മാറിയത് എങ്ങനെ എന്ന് അറിയാൻ കഴിയൂ.