അനുഗ്രഹീത കലാകാരനായ സതീഷ് ചന്ദ്രന്റെ ഒരു അടിപൊളി മിമിക്രി പ്രകടനം ..

അനുഗ്രഹീത കലാകാരനായ സതീഷ് ചന്ദ്രന്റെ ഒരു അടിപൊളി  മിമിക്രി  പ്രകടനം ..


കാഞ്ഞിരപ്പള്ളി: ചിറക്കടവ് വില്ലജ് ഓഫിസിലെ ജീവനക്കാരനായ ഇളങ്ങുളം സ്വദേശി സതീഷ് ചന്ദ്രൻ ഒരു മികച്ച മിമിക്രി കലാകാരനാണ് .
തന്റെ ശാരീരിക പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് അദ്ദേഹം നടത്തുന്ന പ്രകടനം വിസ്മയകരമാണ് . കാഞ്ഞിരപ്പള്ളിയിൽ വച്ച് നടന്ന ജില്ലാ കേരളോത്സവത്തിന്റെ സമാപനസമ്മേളനത്തിൽ സതീഷ് നടത്തിയ ഒരു അടിപൊളി മിമിക്രി പ്രകടനം ഇവിടെ കാണുക.

മറ്റു മിക്ക മിമിക്രി കലാകാരന്മാരും, പ്രമുഖരെ അനുകരിക്കുമ്പോൾ, അവരുടെ ഡയലോഗുകൾ അതേപടി അനുകരിക്കുവാൻ ശ്രമിക്കുമ്പോൾ, അവരിൽ നിന്നും വ്യത്യസ്തമായി സതീഷ് ചന്ദ്രൻ അപ്പപ്പോൾ സാഹചര്യം അനുസരിച്ചു തനിയെ ഉണ്ടാക്കുന്ന സ്കിറ്റ് ആണ് പ്രമുഖരുടെ ശബ്ദത്തിൽ ചെയ്യുന്നത് എന്നത് ആ കലാകാരന്റെ അതുല്യ പ്രതിഭയെ വെളിവാക്കുന്നു. കേരളോത്സവത്തിൽ ഉണ്ടായ ചില ചെറിയ അപാകതകൾ സദസ്സിൽ അധികാരികളുടെ മുൻപിൽ വച്ച് മിമിക്രിയിലൂടെ ചൂണ്ടിക്കാണിച്ച സതീഷിനു നിറയെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവത്തിൽ പരിപാടി അവതരിപ്പിച്ച് കൈയടി നേടിയ സതീഷ് ചന്ദ്രൻ ഒരു ടെലിഫിലിമിലും അഭിനയിച്ചിട്ടുണ്ട് . ആറുവസ്സുവരെ പൂർണമായ അന്ധത അനുഭവിച്ച സതീഷ്, പിന്നീട് ചികിത്സയിലൂടെ ജീവിതം തിരിച്ചു പിടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസിലെ ജീവനക്കാരനായിരുന്ന സതീഷ് ചന്ദ്രൻ, നിലവിൽ ചിറക്കടവ് വില്ലജ് ഓഫിസിലെ ജീവനക്കാരനാണ് .