നികുതി വകുപ്പിന്റെ പുതിയ ഓഫീസ് മനോഹരം, പക്ഷെ സ്ഥലപരിമിതി കീറാമുട്ടിയാകുന്നു

നികുതി വകുപ്പിന്റെ പുതിയ ഓഫീസ് മനോഹരം, പക്ഷെ സ്ഥലപരിമിതി കീറാമുട്ടിയാകുന്നു

പൊൻകുന്നം : പഴയ ഓഫീസിൽ നിന്നും ആഡംബര രീതിയിൽ തീർത്ത പൊൻകുന്നം സിവിൽ സ്റ്റേഷനിലെ പുതിയ ഓഫിസിലേക്കു മാറുവാൻ ജീവനക്കാർക്ക് സന്തോഷം ആണെങ്കിലും, സ്ഥലപരിമിതി കീറാമുട്ടിയാകുന്നു.
17 ജീവനക്കാരുള്ള ഓഫിസിലെ ബാക്ക് ഫയലുകളും റാക്കുകളും സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ വരാന്തയിൽ വച്ചിരിക്കുകയാണ്. ഓഫിസ് മുറിക്കൊപ്പം ചെറിയൊരു സ്റ്റോർ മുറി മാത്രമാണ് ഇവിടെയുള്ളത്.

സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കേണ്ട പ്രധാനപ്പെട്ട ഓഫിസുകളിൽ പലതും ഇതുവരെ പുതിയ മന്ദിരത്തിലേക്ക് മാറിയിട്ടില്ല. 9 ഓഫിസുകളാണ് ഇവിടെ പ്രവർത്തിക്കാൻ നിശ്ചയിച്ചിരുന്നത്. മോട്ടോർ വെഹിക്കിൾ ഡിപാർട്മെന്റ്, സബ് ട്രഷറി, സബ് റജിസ്ട്രാർ ഓഫിസ് എന്നിവയാണ് ഇനിയും പ്രവർത്തനം ആരംഭിക്കാത്തത്. വാഹന വകുപ്പിന്റെ ഓഫിസ് സജ്ജീകരണങ്ങൾ നടക്കുകയാണെങ്കിലും സബ് ട്രഷറിയുടെയോ സബ് റജിസ്ട്രാർ ഓഫിസോ മാറ്റുവാനുള്ള പ്രാരംഭ പണികൾ പോലും തുടങ്ങിയിട്ടില്ല.