കാർ ഇടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു ( വീഡിയോ)

കാർ ഇടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു ( വീഡിയോ)

കാർ ഇടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു ( വീഡിയോ)

എരുമേലി : ബൈക്കും കാറുമായി നേർക്കുനേർ ഇടിച്ചു അപകടത്തിൽ പെട്ട് തെറിച്ചുപോയപ്പോൾ മരണമോ , മാരകമായ പരിക്കുകളോ ഉറപ്പായിരുന്ന യുവാവ് , ധരിച്ചിരുന്ന ഹെൽമെറ്റിന്റെ ബലത്തിൽ നിസ്സാര പരിക്കുകളോടെ അപകടത്തിൽ നിന്നും രക്ഷപ്പട്ടു. കണ്ടു നിന്നവർക്ക് ആ രക്ഷപെടൽ അവിശ്വസനീയ കാഴ്ചയായി .. വേഗത്തിൽ വന്ന ബൈക്ക് വേഗത്തിലെത്തിയ ഒരു കാറുമായി നേർക്കുനേർ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ യുവാവ് കാറിന്റെ മുകളിലേക്കും ബൈക്ക് റോഡിന്റെ സൈഡിലേക്കും തെറിച്ചുവീഴുന്നു. കാറിന്റെ മുകളിൽ വീണ നിമിഷം തന്നെ യുവാവ് ഉരുണ്ട് റോഡിലേക്ക് വീണു . അപ്പോൾ തന്നെ റോഡിൽ നിന്നും യുവാവ് ചാടിയെണീറ്റു. നെറ്റിയിൽ ചെറിയ ഒരു പോറൽ മാത്രമാണ് പരിക്കായി ഉണ്ടായിരുന്നത്. ജീവൻ നഷ്‌ടപ്പെടാവുന്ന വൻ അപകടത്തിൽ നിന്നുമാണ് ബൈക്ക് യാത്രികൻ അദ്‌ഭുതകരമായി രക്ഷപെട്ടത്. ധരിച്ചിരുന്ന ഹെൽമെറ്റിന് നന്ദി.

Miraculous Escape of a Bike Rider – unbelievable ..

കാർ ഇടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു (വീഡിയോ)എരുമേലി : ബൈക്കും കാറുമായി നേർക്കുനേർ ഇടിച്ചു അപകടത്തിൽ പെട്ട് തെറിച്ചുപോയപ്പോൾ മരണമോ , മാരകമായ പരിക്കുകളോ ഉറപ്പായിരുന്ന യുവാവ് , ധരിച്ചിരുന്ന ഹെൽമെറ്റിന്റെ ബലത്തിൽ നിസ്സാര പരിക്കുകളോടെ അപകടത്തിൽ നിന്നും രക്ഷപ്പട്ടു. കണ്ടു നിന്നവർക്ക് ആ രക്ഷപെടൽ അവിശ്വസനീയ കാഴ്ചയായി. എരുമേലിയിൽ വച്ച് കണ്ണിമല സ്വദേശിയായ യുവാവ് അപകടത്തിൽ നിന്നും നിസ്സാര പരിക്കുകളോടെ രക്ഷപെടുന്ന ര അവിശ്വസനീയ കാഴ്ച ഇവിടെ കാണുക : for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Saturday, February 9, 2019

ശനിയാഴ്ച എരുമേലിയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സംഭവസ്ഥലത്തെ വ്യാപാരസ്ഥാപനത്തിന്റെ സിസി ക്യാമറകളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളിൽ അപകടത്തിന്റെ തീവ്രത വ്യക്തമാണ്

കണ്ണിമല സ്വദേശിയായ യുവാവാണ് ബൈക്കിൽ സഞ്ചരിക്കവേ കാർ ഇടിച്ച് അപകടത്തിൽപെട്ടത്. തലയിൽ ക്ലിപ്പ് മുറുക്കി ഹെൽമറ്റ് ധരിച്ചിരുന്നതിനാലാണ് യുവാവ് ഗുരുതര പരിക്കേൽക്കാതെ രക്ഷപെടാനായതെന്ന് അപകടമറിഞ്ഞ് എത്തിയ എരുമേലി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ജോയി പറഞ്ഞു.

ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ സ്റ്റേഷന് സമീപമുള്ള പെട്രോൾ ബങ്കിന് മുൻവശത്തായിരുന്നു അപകടം. ഏറെ സമയമായി റോഡരികിൽ നിർത്തിയിട്ട കാർ മുന്നോട്ട് പോകാനൊരുങ്ങുമ്പോൾ പിന്നാലെ കരിങ്കല്ലുമുഴി ഭാഗത്തേക്ക്‌ പോവുകയായിരുന്ന ബൈക്ക് ഈ വാഹനങ്ങളെ മറികടന്നുപോകാൻ എതിർഭാഗത്തേക്ക് നീങ്ങുമ്പോഴാണ് എതിരെ ഇതേ ദിശയിൽ വന്ന കാർ ഇടിച്ച് ബൈക്ക് യാത്രികൻ അപകടത്തിൽപെട്ടത്.

കാർ ഇടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു ( വീഡിയോ)

എരുമേലി : ബൈക്കും കാറുമായി നേർക്കുനേർ ഇടിച്ചു അപകടത്തിൽ പെട്ട് തെറിച്ചുപോയപ്പോൾ മരണമോ , മാരകമായ പരിക്കുകളോ ഉറപ്പായിരുന്ന യുവാവ് , ധരിച്ചിരുന്ന ഹെൽമെറ്റിന്റെ ബലത്തിൽ നിസ്സാര പരിക്കുകളോടെ അപകടത്തിൽ നിന്നും രക്ഷപ്പട്ടു. കണ്ടു നിന്നവർക്ക് ആ രക്ഷപെടൽ അവിശ്വസനീയ കാഴ്ചയായി. എരുമേലിയിൽ വച്ച് കണ്ണിമല സ്വദേശിയായ യുവാവ് അപകടത്തിൽ നിന്നും നിസ്സാര പരിക്കുകളോടെ രക്ഷപെടുന്ന ര അവിശ്വസനീയ കാഴ്ച ഇവിടെ കാണുക :